FOOTBALL

ഐഎസ്എല്‍ സീസണ്‍ 9; ആല്‍ഫ്രഡ് ലാല്‍റുവോത്സങ്ങിന്റെ റെക്കോഡ് ഇളകില്ല

വെബ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഒമ്പതാം സീസണിന് ഈ മാസം ഏഴിന് കിക്കോഫാകുമ്പോഴും ആല്‍ഫ്രഡ് ലാല്‍റുവോത്സങ് എന്ന നോര്‍ത്ത് ഈസ്റ്റ് യുവതാരത്തിന്റെ റെക്കോഡ് ഇളകില്ല. ഐഎസ്എല്ലില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് ഈ അസംകാരന്‍ രണ്ടു വര്‍ഷം മുമ്പ് സ്വന്തം പേരില്‍ കുറിച്ചത്.

2020 ഫെബ്രുവരി 20-ന് ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിന്റെ 81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ലാല്‍റുവോത്സങ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് 16വയസും ഏഴു മാസവും 181 ദിവസവും പ്രായമായിരുന്നു ലാല്‍റുവോത്സങ്ങിന്.

അതിനു രണ്ടു വര്‍ഷം മുമ്പ് ജംഷഡ്പുര്‍ എഫ്‌സിക്കെതിരേ എടികെ മോഹന്‍ ബഗാനു വേണ്ടി അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ മുന്‍ അണ്ടര്‍ 17 താരം കോമള്‍ തട്ടലിന്റെ പേരിലായിരുന്നു ആ റെമക്കാഡ്. 17 വയസും നാലു മാസവും 10 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു തട്ടല്‍ എടികെയ്ക്കായി അരങ്ങേറിയത്.

ഐഎസ്എല്‍ അരങ്ങേറ്റം കുറിച്ച പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് തട്ടല്‍ ഇപ്പോള്‍. ഈ പട്ടികയില്‍ സന്ദീപ് മന്‍ഡി(17 വയസ്, ഏഴ് മാസം, 22 ദിവസം, ജംഷഡ്പുര്‍ എഫ്‌സി), റോഹന്‍ സിങ്(17 വയസ്, ഒമ്പത് മാസം, 27 ദിവസം, ഈസ്റ്റ് ബംഗാള്‍), തോംബ സിങ്(17 വയസ്, 10 മാസം മൂന്നു ദിവസം, ഈസ്റ്റ് ബംഗാള്‍), തോയ്ബ സിങ്(17 വയസ്, 11 മാസം, 11 ദിവസം) എന്നിവരാണ് അടുത്ത നാലു സ്ഥാനങ്ങളില്‍.

അതേസമയം ഐഎസ്എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇപ്പോള്‍ കോമള്‍ തട്ടലിന്റെ പേരിലാണ്. 18 വസയും ഒരു മാസവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് കോമള്‍ തട്ടല്‍ ആദ്യമായി സ്‌കോര്‍ ചെയ്യുന്നത്. എടികെയ്ക്കു വേണ്ടി സ്വന്തം തട്ടകത്തില്‍ ബംഗളുരു എഫ്‌സിക്കെതിരേയായിരുന്നു തട്ടലിന്റെ ഗോള്‍.

ലാല്‍റുവോത്സങ്ങിനെക്കാള്‍ പ്രായം കുറഞ്ഞ താരങ്ങളാരും ഇക്കുറി അരങ്ങേറ്റം കുറിക്കാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഈ സീസണിലും ആ റെക്കോഡ് അസം താരത്തിന്റെ പേരില്‍ തന്നെ തുടരാനാണ് സാധ്യത. എന്നാല്‍ പല ടീമുകളുടെയും റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ലാല്‍റുവോത്സങ്ങിനെക്കാള്‍ പ്രായം കുറഞ്ഞ താരങ്ങളുണ്ട്. അവര്‍ക്ക് സീനിയര്‍ ടീമിലേക്ക് ക്ഷണം ലഭിക്കുകയാണെങ്കില്‍ ലാല്‍റുവോത്സങ്ങിന്റെ റെക്കോഡ് തകര്‍ന്നേക്കാം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും