2006 ലോകകപ്പ് ഫൈനലിൽ സിദാൻ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ടപ്പോൾ ഫ്രാൻസ് ജനത ഒന്നാകെ വിഷമിച്ചു. രണ്ടാമത് കിരീടമെന്ന ഫ്രാൻസിന്റെ സ്വപ്നമാണ് ജർമനിയിൽ അന്ന് തകർന്നത്. എന്നാൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഉയർത്തിയപ്പോൾ അതിൽ സിദാന്റെ തലപ്രയോഗമുണ്ടായിരുന്നു. അന്ന് ആ മുഹൂർത്തത്തിൽ ഫ്രാൻസ് ജനത മതിമറന്ന് ആഘോഷിച്ചു.