ഹെൻഡ്രി ഒലോങ്ക 
SPORT

'തേഡ് അംപയര്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചിരിക്കുന്നു'; ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത തിരുത്തി ഒലോങ്ക

ഹിത്ത് സ്ട്രീക്കിന്റെ മരണം ലോകത്തെ അറിയിച്ച സിംബാബ് വേ ക്രിക്കറ്റ് താരം ഹെൻഡ്രി ഒലോങ്കയുടെ പുതിയ ട്വീറ്റാണ് അഭ്യൂഹങ്ങൾക്ക് ആധാരമായത്

വെബ് ഡെസ്ക്

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് മുന്‍ താരം ഹെന്റി ഒലോങ്ക. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഉണ്ടെന്നും ഒലോങ്ക പ്രതികരിച്ചത്. ഹീത്ത് സ്ട്രീക്കിന്റെ മരണ വാര്‍ത്തയും നേരത്തെ ഒലോങ്ക പങ്കുവച്ചിരുന്നു. ഹീത്ത് സ്ട്രീക്കിന്റെ മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഞാൻ അദ്ദേഹത്തോട് സംസാരിച്ചു എന്നായിരുന്നു ഹെൻഡ്രി ഒലോങ്കയുടെ എക്സിലെ കുറിപ്പ്. ‌വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം എക്സില്‍ പങ്കുവച്ചു. 'കൂട്ടൂകാരാ ഞാന്‍ ജീവിച്ചിരിക്കുന്നു. ഈ റണ്‍ഔട്ട് വാര്‍ത്ത പുനഃപരിശോധിക്കണം, എന്നാണ് ഒലോങ്ക പങ്കുവച്ച സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത്.

അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹീത്ത് ട്രക്ക് മരിച്ചുെവന്ന വാർത്ത ഇന്ന് രാവിലെയാണ് അന്തർ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്. അതേസമയം സഹതാരം ഹെൻഡ്രി ഒലോങ്കയും അദരാജ്ഞലി അർപ്പിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ആ ട്വീറ്റ് പിൻ വലിച്ചതോടെയാണ് ചോദ്യങ്ങളുയർന്നത്. അഭ്യൂഹം ശക്തമായതോടെ അന്തർ ദേശീയ മാധ്യമമായ ദ ​ഗാർഡിയന്‍ ഉള്‍പ്പെടെ മരണവാർത്ത നീക്കം ചെയ്തു.

ഇക്കഴിഞ്ഞ മേയ് മാസമാണ് സ്ട്രീക്കിന് അർബുദം സ്ഥിരീകരിച്ചത്. രോ​ഗ നിർണയത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സിംബാബ്‌വെയ്ക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള സ്ട്രീക്ക് ഇരുന്നൂറിലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്‌വെ കളിക്കാരനാണ്. ടെസ്റ്റിൽ 1000 റൺസും 100 വിക്കറ്റും, ഏകദിനത്തിൽ 2000 റൺസും 200 വിക്കറ്റും നേടിയ സിംബാബ്​വെ താരമെന്ന ഖ്യാതിയും സ്ട്രീക്കിന്റെ പേരിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ