GAMES

ഹാങ്ഷൂ വാതില്‍തുറന്നു; ഇനി ഏഷ്യന്‍ വന്‍കരയുടെ കായികമേളം

വെബ് ഡെസ്ക്

ഏഷ്യയിലെ കായിക മാമാങ്കത്തിന് ഹാങ്ഷൂവില്‍ വര്‍ണഭമായ തുടക്കം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ വെര്‍ച്വലായി തിരിതെളിയിച്ചതോടെ പത്തൊന്‍പതാമത് ഏഷ്യന്‍ഗെയിംസിന് ഔദ്യോഗിക തുടക്കമായി. വനിതാ ഹോക്കി ടീം നായിക ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നുമാണ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാന്നിധ്യത്തില്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് സെന്ററിലെ ബിഗ് ലോട്ടസ് സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

ചൈനയുടെ ചരിത്രവും പാരമ്പര്യവും സൗന്ദര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ ചടങ്ങിന്റെ മോടികൂട്ടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളുള്‍പ്പെടെ അരലക്ഷത്തോളം ആളുകളാണ് ബിഗ് ലോട്ടസ് സ്‌റ്റേഡിയത്തില്‍ എത്തിയത്. ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നതെങ്കിലും ഇതിനകം മത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

45 രാജ്യങ്ങളില്‍ നിന്നായി 12417 കായിക താരങ്ങളാണ് പോരാട്ടത്തിനിറങ്ങുന്നത്. 56 വേദികളിലായി 481 ഇനങ്ങളുണ്ട്. 655 കായികതാരങ്ങളടുങ്ങുന്ന ഏഷ്യാഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ചൈനയിലെത്തിയത്. 39 ഇനങ്ങളിലാണ് രാജ്യം മത്സരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകളാണ് നേടിയത്. ജക്കാര്‍ത്തയില്‍ എട്ട് സ്വര്‍ണമടക്കം 20 മെഡലുകള്‍ നേടിത്തന്ന അത്‌ലറ്റിക്‌സിലാണ് ഇന്ത്യ ഇത്തവണയും കണ്ണുവയ്ക്കുന്നത്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി