GAMES

ഏഷ്യന്‍ ഗെയിംസ്: പുരുഷന്മാരുടെ കബഡിയിലും ക്രിക്കറ്റിലും ഇന്ത്യയ്ക്ക് സര്‍ണം; വനിതാ ഹോക്കിയില്‍ വെങ്കലം

അഫ്ഗാനിസ്ഥാന്‍ വെള്ളി നേടിയപ്പോള്‍ ബംഗ്ലാദേശാണ് വെങ്കലം സ്വന്തമാക്കിയത്

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ കബഡിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പോയിന്റിനെച്ചൊല്ലിയുള്ള തര്‍ക്കവും നാടകീയ നിമിഷങ്ങളും കണ്ട മത്സരത്തില്‍ ഇറാനെ 33-29 എന്ന സ്കോറിനാണ് ഇന്ത്യ കീഴടക്കിയത്. ഇരുടീമുകളും തമ്മില്‍ തര്‍ക്കം തുടര്‍ന്ന പശ്ചാത്തലത്തില്‍ മത്സരം ദീര്‍ഘനേരം നിര്‍ത്തിവയ്ക്കേണ്ടതായി വന്നിരുന്നു. നേരത്തെ പുരുഷ ക്രിക്കറ്റിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മഴമൂലം ഉപേക്ഷിച്ച സാഹചര്യത്തില്‍ മികച്ച റാങ്കിങ്ങിന്റെ ആനൂകൂല്യം ഇന്ത്യയ്ക്ക് തുണയാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 18.2 ഓവറില്‍ 112-5 എന്ന നിലയിലെത്തിയപ്പോഴായിരുന്നു മഴ പെയ്തത്. എന്നാല്‍ മഴ ശക്തമായി തുടര്‍ന്നതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ഗെയിംസ് ഓഫീഷ്യല്‍സ് എത്തിയത്.

അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മഴമൂലം ഉപേക്ഷിച്ച സാഹചര്യത്തില്‍ മികച്ച റാങ്കിങ്ങിന്റെ ആനൂകൂല്യം ഇന്ത്യയ്ക്ക് തുണയായി

അഫ്ഗാനിസ്ഥാന്‍ വെള്ളി നേടിയപ്പോള്‍ ബംഗ്ലാദേശാണ് വെങ്കലം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനക്കാരുടെ മത്സരത്തില്‍ മഴനിയമപ്രകാരം ആറ് വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് മെഡല്‍ ഉറപ്പിച്ചത്.

സെമി ഫൈനലില്‍ ബംഗ്ലാദേശിനെ ആധികാരികമായി കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറിലായിരുന്നു ഇന്ത്യ മറികടന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെയായിരുന്നു നീലപ്പട പരാജയപ്പെടുത്തിയത്. വനിതകളുടെ ക്രിക്കറ്റിലും ഇന്ത്യയ്ക്കായിരുന്നു സ്വര്‍ണം.

അതേസമയം, ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണം നേടി. പുരുഷന്മാരുടെ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ സാത്വിക് സായ്‌രാജ് റെങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യമാണ് നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണകൊറിയന്‍ ജോഡിയായ സോള്‍ഗ്യു ചോയ്-വോന്‍ഹോ കിം എന്നിവരെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 21-18, 21-16. ജപ്പാനെ 2-1 എന്ന സ്കോറില്‍ പരാജയപ്പെടുത്തിയാണ് വനിത ഹോക്കി ടീം വെങ്കലം ഉറപ്പിച്ചത്. ദീപികയും സുശീല ചാനുവുമാണ് ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തത്.

കബഡിയിലെ സ്വര്‍ണത്തോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 104 ആയി ഉയര്‍ന്നു. 28 സ്വര്‍ണം, 35 വെള്ളി, 41 വെങ്കലം എന്നിങ്ങനെയാണ് മെഡലുകള്‍. 187 സ്വര്‍ണം ഉള്‍പ്പടെ 354 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ (47 സ്വര്‍ണം), ദക്ഷിണ കൊറിയ (36 സ്വര്‍ണം) എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം