GAMES

ഉഷയുടെ റെക്കോഡ് മറികടക്കാനായില്ല; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

നേരത്തെ പി ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തിയായിരുന്നു വിത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്

വെബ് ഡെസ്ക്

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 55.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു വിത്യ മെഡലുറപ്പിച്ചത്. ബഹറിന്റെ മുജിദത്ത് ഒലുവാക്കെമിക്കാണ് സ്വര്‍ണം. 54.45 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്റെ മെഡല്‍ നേട്ടം. ചൈനയുടെ മൊ ജിയാദിക്കാണ് വെള്ളി (55.01 സെക്കന്‍ഡ്)

നേരത്തെ പി ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തിയായിരുന്നു വിത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഉഷയുടെ 55.42 സെക്കൻഡ് എന്ന റെക്കോഡിന് ഒപ്പമാണ് വിത്യ എത്തിയത്. 1984ൽ ലോസ് ഏഞ്ചൽസിൽ വെച്ച് നടന്ന ഒളിമ്പിക് ഗെയിംസിൽ നേരിയ വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടപ്പെട്ടപ്പോൾ സ്ഥാപിച്ച ദേശിയ റെക്കോർഡിനൊപ്പമാണ് വിത്യ എത്തിയത്.

വിത്യയുടെ വെങ്കലത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 63 ആയി ഉയര്‍ന്നു. 13 സ്വര്‍ണം, 24 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകള്‍. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന (150 സ്വര്‍ണം), ജപ്പാന്‍ (33 സ്വര്‍ണം), ദക്ഷിണ കൊറിയ (31 സ്വര്‍ണം) എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം