GAMES

സ്‌ക്വാഷ് മധുരം; ഫൈനലില്‍ പാകിസ്താനെ വീഴ്ത്തി, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം

സൗരവ് ഘോഷാല്‍, അഭയ് സിങ്, മഹേഷ് മങ്കാവോങ്കര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം കൊയ്തത്

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസില്‍ പത്താം സ്വര്‍ണവുമായി ഇന്ത്യ. പുരുഷവിഭാഗം സ്ക്വാഷ് ടീമിനത്തിലാണ് നേട്ടം. ഫൈനലില്‍ പാകിസ്താനെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു തോല്‍പിച്ചാണ് ഇന്ത്യയുടെ ചരിത്ര നേട്ടം. സൗരവ് ഘോഷാല്‍, അഭയ് സിങ്, മഹേഷ് മങ്കാവോങ്കര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം കൊയ്തത്. ആദ്യ മത്സരത്തില്‍ പാകിസ്താന്റെ ഇക്ബാല്‍ നസീറിനോട് മഹേഷ് നേരിട്ടുള്ള സെറ്റുകള്‍ക്ക്(8-11, 3-11, 2-11)പരാജയപ്പെട്ടെങ്കിലും അടുത്ത രണ്ടു മത്സരങ്ങളില്‍ ജയം കണ്ട സൗരവ് ഘോഷാലും അഭയ് സിങ്ങും സ്വര്‍ണം ഉറപ്പാക്കുകയായിരുന്നു.

പാക് താരം മുഹമ്മദ് ആസിമിനെ 11-5, 11-1, 11-3 എന്ന സ്‌കോറില്‍ തോല്‍പിച്ച ഘോഷാല്‍ ടീമിന് സമനില സമ്മാനിച്ചു. തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ പാക് താരം സമന്‍ നൂറിനെ ആവേശപ്പോരാട്ടത്തില്‍ 7-11, 11-9, 11-8, 9-11, 12-10 എന്ന സ്‌കോറിന് തോല്‍പിച്ച് അഭയ് ടീമിനെ വിജയത്തിലെത്തിച്ചു. അഭയ്-സമന്‍ പോരാട്ടം 65 മിനിറ്റാണ് നീണ്ടുനിന്നത്.

ഇന്ന് ഇന്ത്യയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ - ഋതുജ ഭൊസാലെ സഖ്യമാണ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹ്യുയാങ് ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്. സ്‌കോര്‍ 2-6, 6-3, 10-4.

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 36 ആയി. 10 സ്വര്‍ണവും 13 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡല്‍പ്പട്ടികയില്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന ഇതുവരെ 107 സ്വര്‍ണമാണ് നേടിയത്. ജപ്പാന്‍ 28 ഉം ദക്ഷിണ കൊറിയ 27 ഉം സ്വര്‍ണം നേടിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ