GAMES

ഏഷ്യന്‍ ഗെയിംസ്: ബോക്സിങ്ങില്‍ തിരിച്ചടി, നിഖാത് സരീന് സെമിയില്‍ തോല്‍വി

സെമിയില്‍ പരാജയപ്പെട്ടെങ്കിലും നിഖാതിന് വെങ്കലം ലഭിച്ചു

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ ഇന്ത്യയുടെ നിഖാത് സരീന് തോല്‍വി. തായ്ലന്‍ഡിന്റെ രാക്സത് ചുതാമതിനോടാണ് പരാജയപ്പെട്ടത്. ഇതോടെ നിഖാതിന് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. 2-3 എന്ന സ്കോറിനായിരുന്നു തോല്‍വി. ബോക്സിങ്ങില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ പ്രതീക്ഷയായിരുന്നു നിഖാത്.

അതേസമയം ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്‌സില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഗെയിംസ് റെക്കോര്‍ഡോഡെ അവിനാഷ് സാബിളാണ് പൊന്നണിഞ്ഞത്. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡിലായിരുന്നു അവിനാഷ് ഫിനിഷ് ചെയ്തത്. ജപ്പാനാണ് വെള്ളിയും വെങ്കലവും നേടിയത്.

അവിനാഷിന്റെ നേട്ടത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 12 ആയി ഉയര്‍ന്നു. 12 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം 44 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ചൈനയ്ക്ക് 120 ഉം കൊറിയയ്ക്ക് 30ഉം ജപ്പാന് 29ഉം സ്വര്‍ണമാണുള്ളത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം