SPORT

ഏകദിന ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

ബിസിസിഐ പുറത്തിറക്കിയ 15 വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഉള്‍പ്പെട്ടിട്ടുണ്ട്

വെബ് ഡെസ്ക്

ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയാകുമെന്ന് സൂചന. ബിസിസിഐ പുറത്തിറക്കിയ 15 വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഉള്‍പ്പെട്ടിട്ടുണ്ട്.

ഗ്രീന്‍ഫീല്‍ഡിനെ കൂടാതെ അഹമ്മദാബാദ്, നാഗ്പുര്‍, ബെംഗളൂരു, മുംബൈ, ഡല്‍ഹി, ലക്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ഇന്‍ഡോര്‍, ധരംശാല, ചെന്നൈ എന്നീ വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. പരിശീലന മത്സരങ്ങള്‍ ഉള്‍പ്പെടെ ഇവിടെയായിരിക്കും നടത്തുക. ഇവയില്‍ ഏഴുവേദികളില്‍ മാത്രമായിരിക്കും ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ ഉണ്ടാവുക. ഐപിഎല്ലിന് ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. ഇന്ത്യന്‍ ടീം ഫൈനലിലെത്തിയാല്‍ അഹമ്മദാബാദില്‍ ഇന്ത്യയുടെ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉണ്ടാകും.

ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാകും അരങ്ങേറുക. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ ആ മത്സരത്തിന് ധാരാളം കാണികള്‍ ഉണ്ടാകുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി