SPORT

ഒടുവിൽ ആനന്ദിന്റെ ആധിപത്യം തകർത്ത് ദൊമ്മരാജു ഗുകേഷ് ; ഇന്ത്യൻ ചെസ് റാങ്കിങ്ങില്‍ ഒന്നാമൻ

വെബ് ഡെസ്ക്

ഇന്ത്യന്‍ ചെസ്സില്‍ തലമുറമാറ്റത്തിന്റെ സൂചനയുമായി പുതിയ ലോക ചെസ് റാങ്കിങ്. മൂന്ന് പതിറ്റാണ്ടിലേറെയായി വിശ്വനാഥന്‍ ആനന്ദ് കൈവശം വച്ചിരുന്ന ഇന്ത്യന്‍ ചെസിലെ ഒന്നാം സ്ഥാനം ഇനി പതിനേഴുകാരന്‍ ദൊമ്മരാജു ഗുകേഷിന്റെ പേരില്‍. 1986 ജൂലൈ മുതല്‍ ആനന്ദ് ഇന്ത്യയുടെ ചെസ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ റാങ്ക് വിട്ടുകൊടുത്തിട്ടേയില്ല. ലോക ചെസ് സംഘടനയായ ഫിഡെയുടെ റേറ്റിങ് ലിസ്റ്റ് പുറത്ത് വന്നതോടെയാണ് ആ സ്ഥാനത്തിന് ഇളക്കം തട്ടിയത്. ഡി ഗുകേഷ് 2758 പോയിന്റുമായി ഇന്ത്യയില്‍ ഒന്നാമനും ലോക റാങ്കിങ്ങില്‍ എട്ടാമനുമായി.

ചെന്നൈ സ്വദേശിയായ ഗുകേഷ് ആദ്യമായാണ് ലോക റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിക്കുന്നത്

അഞ്ച് തവണ ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് പുതിയ റേറ്റിങ് അനുസരിച്ച് 2754 പോയിന്റുമായി ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ്. ലോക റാങ്കിങ്ങില്‍ ആനന്ദ് ഒന്‍പതാം സ്ഥാനത്താണുള്ളത്. ബാക്കുവില്‍ നടന്ന ലോകകപ്പില്‍ ലൈവ് വേള്‍ഡ് റാങ്കിങ്ങില്‍ ഗുകേഷ് തന്റെ ഉപദേഷ്ടാവായ ആനന്ദിനെ മറികടന്നിരുന്നു. ചെന്നൈ സ്വദേശിയായ ഗുകേഷ് ആദ്യമായാണ് ലോക റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇടംപിടിക്കുന്നത്. ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന്റെ മികവില്‍ 2727 പോയിന്റുമായി ആര്‍. പ്രഗ്നാനന്ദ ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരമായി മാറി. ലോകറാങ്കിങ്ങില്‍ 19-ാം സ്ഥാനത്താണ് ഈ പതിനെട്ടുകാരന്‍.

വിദിത് സന്തോഷ് ഗുജറാത്തി(നമ്പര്‍ 27) അര്‍ജുന്‍ എരിഗൈസി(നമ്പര്‍ 29) എന്നിവരുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരാണ് ലോക റാങ്കിങ്ങില്‍ ആദ്യ 30 ല്‍ ഉള്ളത്. മലയാളി താരങ്ങളായ നിഹാല്‍ സരിന്‍, എസ് എല്‍ നാരായണന്‍ എന്നിവര്‍ ഇന്ത്യന്‍ റാങ്കിങ്ങില്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ലോക ഒന്നാം നമ്പര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ഇത്തവണയും മാഗ്നസ് കാഴ്‌സണ്‍ (2839) തയ്യാറായിട്ടില്ല. ഫാബിയാനോ കരുവാന (2786), ഹികാരു നകാമുറ (2780) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നിലവിലെ ലോകചാമ്പ്യന്‍ ഡിങ് ലിറന്‍ നാലാം സ്ഥാനത്താണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?