SPORT

ഫെഡറേഷന്‍ കപ്പ്; ഗുല്‍വീറിനും സഞ്ജീവനിക്കും സ്വര്‍ണം, ജിന്‍സനും സല്‍മാനും ഫൈനലില്‍

രാവിലെ നടന്ന രണ്ടാം ഹീറ്റ്‌സില്‍ രണ്ടാമതെത്തിയാണ് ജിന്‍സന്റെ ഫൈനല്‍ പ്രവേശനം. 3:49.21 മിനിറ്റിലായിരുന്നു താരത്തിന്റെ ഫിനിഷിങ്.

വെബ് ഡെസ്ക്

റാഞ്ചി ബിര്‍സാ മുണ്ട സ്‌റ്റേഡിയത്തില്‍ ഇന്നാരംഭിച്ച 26-ാമത് ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്വര്‍ണം യു.പിയുടെ ഗുല്‍വീര്‍ സിങ്ങിന്. ഉദ്ഘാടന ദിനമായ ഇന്നത്തെ ആദ്യയിനമായ പുരുഷന്മാരുടെ 10,000 മീറ്ററില്‍ തന്റെ മികച്ച സമയം കുറിച്ചാണ് ഗുല്‍വീര്‍ സ്വര്‍ണമണിഞ്ഞത്.

29:05.90 മിനിറ്റിലായിരുന്നു യു.പി. താരത്തിന്റെ ഫിനിഷിങ്. യു.പി. താരങ്ങളുടെ പോരാട്ടം കണ്ട മത്സരത്തില്‍ നാട്ടുകാരനായ അഭിഷേക് പാലിനെ പിന്തള്ളിയായിരുന്നു ഗുല്‍വീറിന്റെ കുതിപ്പ്. 29:07.11 മിനിറ്റില്‍ അഭിഷേക് വെള്ളിയണിഞ്ഞപ്പോള്‍ ഡല്‍ഹിയുടെ രോഹിത് കുമാറിനാണ് വെങ്കലം. സമയം 29:08.95 മിനിറ്റ്.

ഇതേയിനം വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ രാജ്യാന്തര താരം സഞ്ജീവനി ജാദവിനാണ് സ്വര്‍ണം. 33:32.73 മിനിറ്റിലാണ് സഞ്ജീവനി ഫിനിഷിങ് ലൈന്‍ മറികടന്നത്. മറ്റൊരു രാജ്യാന്തര താരമായ യു.പിയുടെ കവിതാ യാദവ് 34:05.47 മിനിറ്റില്‍ വെള്ളി നേടിയപ്പോള്‍ 34:43.66 മിനിറ്റില്‍ ഹിമാചല്‍ പ്രദേശിന്റെ സീന വെങ്കലമണിഞ്ഞു.

പ്രഥമദിനമായ ഇന്ന് ആദ്യ സെഷന്‍ കേരളത്തിനും ആഹ്‌ളദാം പകരുന്ന ഒന്നായിരുന്നു. മീറ്റില്‍ കേരളത്തിന്റെ ഉറച്ച സ്വര്‍ണപ്രതീക്ഷകളായ താരങ്ങള്‍ ആദ്യ റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നോട്ടു കുതിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 1500 മീറ്ററില്‍ കേരളത്തിന്റെ രാജ്യാന്തര താരം ജിന്‍സണ്‍ ജോണ്‍സണ്‍ ഫൈനലില്‍ കടന്നു.

രാവിലെ നടന്ന രണ്ടാം ഹീറ്റ്‌സില്‍ രണ്ടാമതെത്തിയാണ് ജിന്‍സന്റെ ഫൈനല്‍ പ്രവേശനം. 3:49.21 മിനിറ്റിലായിരുന്നു താരത്തിന്റെ ഫിനിഷിങ്. ജിന്‍സനു പുറമേ മറ്റൊരു മലയാളി താരമായ സല്‍മാന്‍ ഫറൂഖും ഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹീറ്റ്‌സ് രണ്ടില്‍ 3:52.08 മിനിറ്റില്‍ ഏഴാമനായി ഫിനിഷ് ചെയ്തായിരുന്നു സല്‍മാന്റെ കലാശപ്പോരിന് ഇടംപിടിച്ചത്.

പുരുഷന്മാരുടെ 400 മീറ്ററില്‍ കേരളത്തിന്റെ പ്രതീക്ഷകളുയര്‍ത്തി രാജ്യാന്തര താരം മുഹമ്മദ് അനസ് യാഹ്യ, വി. മുഹമ്മദ് അജ്മല്‍, രാഹുല്‍ ബേബി എന്നിവര്‍ സെമിയില്‍ കടന്നിട്ടുണ്ട്. രാവിലെ നടന്ന ആറു ഹീറ്റ്‌സുകളില്‍ ഏറ്റവും മികച്ച സമയം കുറിച്ചായിരുന്നു അനസിന്റെ മുന്നേറ്റം. 47.02 സെക്കന്‍ഡിലാണ് അനസ് ഫിനിഷിങ് ലൈന്‍ തൊട്ടത്. ഇതിനു പുറമേ പുരുഷന്മാരുടെ 100 മീറ്ററില്‍ ടി മിഥുന്‍, മേയ്‌മോന്‍ പൗലോസ്, ടി.കെ. ജ്യോതിപ്രസാദ് എന്നിവരും സെമിയില്‍ കടന്നിട്ടുണ്ട്.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ