SPORT

ഹാർദിക്കും നടാഷയും വേർപിരിഞ്ഞു; ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ

പ്രയാസകരമായ നിമിഷത്തില്‍ സ്വകാര്യതയെ മാനിക്കണമെന്നും ഹാർദിക്ക് അഭ്യർഥിച്ചു

വെബ് ഡെസ്ക്

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്ക് പാണ്ഡ്യയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.

"നാല് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം നടാഷയും ഞാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് മുന്നോട്ട് പോകാനുള്ള ശ്രമങ്ങള്‍ നടത്തി. ഈ തീരുമാനം ഞങ്ങള്‍ രണ്ട് പേരുടേയും താല്‍പ്പര്യത്തിന് അനുസരിച്ചാണ്," ഹാർദിക്ക് കുറിച്ചു.

ഒരുമിച്ച് ആസ്വദിച്ച നിമിഷങ്ങളും പരസ്പരം നല്‍കിയ ബഹുമാനവും സന്തോഷവും പരിഗണിക്കുമ്പോള്‍ ഈ തീരുമാനത്തിലെത്തുക എന്നത് കഠിനമായിരുന്നെന്നും ഹാർദിക്ക് പറയുന്നു. മകൻ അഗസ്ത്യയുടെ സന്തോഷത്തിന് ആവശ്യമായതെല്ലാം ഒരുമിച്ച് ചെയ്യുമെന്നും കുറിപ്പില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രയാസകരമായ നിമിഷത്തില്‍ സ്വകാര്യതയെ മാനിക്കണമെന്നും ഹാർദിക്ക് അഭ്യർഥിച്ചു.

2020ലായിരുന്നു ഹാർദിക്കും നടാഷയും വിവാഹിതരായത്. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തില്‍ ഹാർദിക്ക് നിർണായക പങ്കുവഹിച്ചിരുന്നു. 11 വിക്കറ്റും 144 റണ്‍സുമായിരുന്നു താരം നേടിയത്. ഫൈനലില്‍ ഹെൻറിച്ച് ക്ലാസന്റേയും ഡേവിഡ് മില്ലറിന്റേയും നിർണായക വിക്കറ്റുകളും ഹാർദിക്കാണ് സ്വന്തമാക്കിയത്.

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിലെ ട്വന്റി 20 ടീമില്‍ ഹാർദിക്ക് ഇടം നേടിയിട്ടുണ്ട്. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക്കിനെ ഒരു സ്ഥാനത്തേക്കും പരിഗണിച്ചിട്ടില്ല. യുവതാരം ശുഭ്‌മാൻ ഗില്ലിനെയാണ് വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ