HOCKEY

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ചൈനയെ ചതച്ച് ഇന്ത്യ

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം

വെബ് ഡെസ്ക്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഇന്നു നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ചൈനയെ ഗോള്‍മഴയില്‍ മുക്കിയാണ് ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ രണ്ടു ഗോള്‍ ലീഡ് നേടിയ ഇന്ത്യക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടരെ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിച്ച നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്ക് മിന്നുന്ന തുടക്കം സമ്മാനിച്ചത്. പിന്നീട് ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കും മുമ്പേ ഇന്ത്യ ലീഡ് മൂന്നാക്കി. സുഖ്ജീത് സിങ്ങായിരുന്നു സ്‌കോറര്‍.

രണ്ടാം ക്വാര്‍ട്ടറും ഇന്ത്യയുടെ ആക്രമണത്തോടെയാണ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ സ്‌കോര്‍ ചെയ്ത ആകാശ്ദീപ് സിങ് ലീഡ് നാലാക്കി ഉയര്‍ത്തി. ഇതോടെ ഉണര്‍ന്ന ചൈനീസ് താരങ്ങള്‍ തിരിച്ചടിക്ക് ശ്രമിച്ചു. ഏറെ വൈകാതെ അവര്‍ക്ക് ഫലവും ലഭിച്ചു. വെന്‍ ഹുയിയിലൂടെ അവര്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ ഉടന്‍ തന്നെ വരുണ്‍കുമാറിലൂടെ ഇന്ത്യയും പ്രതികരിച്ചു. സ്‌കോര്‍ 5-1.

പക്ഷേ ചൈനീസ് താരങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കും മുമ്പേ തന്നെ ഒരു ഗോള്‍ കൂടി മടക്കി സ്‌കോര്‍ 5-2 ആക്കി. ജിഷെങ് ഗാവോയായിരുന്നു അവരുടെ സ്‌കോറര്‍. ചൈനയുടെ രണ്ടാം ഗോളിനും മറുപടി നല്‍കിയത് വരുണായിരുന്നു. തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയ താരം സ്‌കോര്‍ 6-2 ആക്കി വീണ്ടും ഇന്ത്യയുടെ ലീഡ് നാലു ഗോളിന്റേതാക്കി പുനഃസ്ഥാപിച്ചു.

പിന്നീട് മൂന്നാം ക്വാര്‍ട്ടറില്‍ മന്‍ദീപിന്റെ ഒരു ഡ്രാഗ്ഫ്‌ളിക്കിലൂടെ ഇന്ത്യ ഏഴാം ഗോളും സ്വന്തമാക്കി. പിന്നീട് മൂന്നാം ക്വാര്‍ട്ടറിലെ ശേഷിച്ച മിനിറ്റുകളിലും നാലാം ക്വാര്‍ട്ടറിലെ മുഴുവന്‍ സമയവും ഇന്ത്യ ചൈനീസ് പ്രതിരോധത്തെ കബളിപ്പിച്ചു കളിച്ചെങ്കിലും ഫിനിഷിങ്ങിലെ ചില പാളിച്ചകളും ചൈനീസ് ഗോള്‍കീപ്പറുടെ മിന്നുന്ന സേവുകളും കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ