HOCKEY

ഹോക്കി പ്രോ ലീഗ്‌; ബെല്‍ജിയത്തെ തകര്‍ത്ത്‌ ഇന്ത്യ

5-1 എന്ന സ്കോര്‍ നേടിയാണ് ഇന്ത്യ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയത്

വെബ് ഡെസ്ക്

ലണ്ടനിൽ നടക്കുന്ന ഹോക്കി പ്രോ ഒളിമ്പിക് ചാമ്പ്യന്‍മാരായ ബെല്‍ജിയത്തെ തോല്‍പിച്ച്‌ ഇന്ത്യ. ലീഗിലെ തുടര്‍തോല്‍വികള്‍ക്കു ശേഷം 5-1 എന്ന സ്‌കോറിന് ബെല്‍ജിയത്തെ തകര്‍ത്ത ഇന്ത്യ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്‌. കളിയുടെ രണ്ടാം ക്വാര്‍ട്ടറില്‍ 20, 29 മിനിറ്റുകളില്‍ നായകന്‍ ഹർമൻപ്രീത് സിംഗ് നേടിയ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് തുണയായത്.

നാലാം ക്വാർട്ടറിന്റെ ആദ്യ മിനിറ്റിൽ വില്യം ഗിസ്ലെയ്നാണ് ബെൽജിയത്തിനായി ഏക ഗോൾ നേടിയത്. മുന്‍ മത്സരങ്ങളിലെല്ലാം പരാജയപ്പെട്ട ഇന്ത്യക്കെതിരെ ആദ്യഘട്ടങ്ങളിലെല്ലാം ബെല്‍ജിയം പ്രതിരോധം തീര്‍ത്തെങ്കിലും ഇന്ത്യന്‍ മുന്‍നിര അതിനെ മറികടക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

തോല്‍വിയുടെ കാഠിന്യം കുറയ്ക്കാന്‍ ബെല്‍ജിയം പരമാവധി ശ്രമിച്ചെങ്കിലും ആദ്യ ക്വാര്‍ട്ടറിലെ ഇന്ത്യയുടെ ഗോള്‍ ബെല്‍ജിയത്തിന് തിരിച്ചടിയായി. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ മിഡ്ഫീൽഡർ വിവേക് ​​സാഗർ പ്രസാദ് ഇന്ത്യക്ക് ലീഡ് നൽകിയിരുന്നു. വിവേക് സാഗറിനെ കൂടാതെ അമിത് രോഹിദാസ്,ദിൽപ്രീത് സിങ് എന്നിവരാണ് മറ്റ് ഇന്ത്യൻ ഗോൾ സ്‌കോറർമാർ. മെയ് 26 ന് യൂറോപ്യൻ ലെഗിന്റെ ആദ്യ മത്സരത്തിൽ ബെൽജിയത്തോട് 1-2 ന് പരാജയപ്പെട്ടിരുന്നു. ആ തോല്‍വിക്ക് പകരം വീട്ടാനും ഇന്ത്യക്കായി. ശനിയാഴ്ച ഇന്ത്യ ബ്രിട്ടനെ നേരിടും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ