SPORT

സ്വാതന്ത്ര്യ ദിനാഘോഷം: ഒളിമ്പ്യന്മാരെ ആദരിച്ച് എല്‍എന്‍സിപിഇ

വിവിധ റീജണല്‍ സെന്ററുകളിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

വെബ് ഡെസ്ക്

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള സായ് എല്‍എന്‍സിപിഇ തിരുവനന്തപുരം റീജണല്‍ സെന്റര്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. റീജിയന്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ.ജി.കിഷോര്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്രദിന സന്ദേശം നല്‍കി.

ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത ഒളിംപ്യന്‍ എം പി ജാബിര്‍, മുഹമ്മദ് അനസ്, സാന്ദ്ര എ എസ്, സാന്ദ്ര മോള്‍ സാബു, നയന ജയിംസ് എന്നിവരടക്കമുള്ള താരങ്ങളെയും പരിശീലകരെയും ചടങ്ങില്‍ ആദരിച്ചു. വിവിദ കലാപരിപാടികളും ഇതിന്റെ ഭാഗമായി. കായിക താരങ്ങളും, പരിശീലകരും, വിദ്യാര്‍ഥികളും ജീവനക്കാരും അടക്കമുള്ളവരും ചടങ്ങിന്റെ ഭാഗമായിരുന്നു. വിവിധ റീജണല്‍ സെന്ററുകളിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.

ആഘോഷത്തിൽ അര്‍ജുന അവാര്‍ഡ് ജേതാവ് സജി തോമസ് സന്നിഹിതനായിരുന്നു

ആലപ്പുഴ സായി കേന്ദ്രത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംജിത്ത് ലാല്‍ ആണ് പതാക ഉയര്‍ത്തിയത്. അവിടെ അര്‍ജുന അവാര്‍ഡ് ജേതാവ് സജി തോമസ് സന്നിഹിതനായിരുന്നു. കൊല്ലത്ത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഏണസ്റ്റ്, തൃശൂരില്‍ വാര്‍ഡ് കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, കോഴിക്കോട് അന്താരാഷ്ട്ര വോളിബോള്‍ താരം ജിബിന്‍ ജോബ്, തലശ്ശേരിയില്‍ അന്താരാഷ്ട്ര ഫെന്‍സിങ് താരം റീഷ പുതുശ്ശേരി എന്നിവരെ ആദരിച്ചു. കായിക അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങിന്റെ ഭാഗമായി .

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം