SPORT

ഉത്തേജക മരുന്ന് ഉപയോഗം; ദ്യുതി ചന്ദിന് വിലക്ക്

വിലക്കിനെതിരെ അപ്പീൽ ഫയൽ ചെയ്യും

വെബ് ഡെസ്ക്

ഉത്തേജക മരുന്ന് പരിശോധനയിൽ കുടങ്ങിയ ഇന്ത്യൻ വനിത സ്പ്രിന്റർ ദ്യുതി ചന്ദിന് നാലു വർഷത്തേക്ക് വിലക്ക്. വിലക്കിനെതിരെ അപ്പീൽ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് ദ്യുതി. കഴിഞ്ഞ വർഷം ഡിസംബറിൽ‌ നടത്തിയ ബിം സാംപിൾ പരിശോധനയിൽ ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് 27 കാരിയായ ഏഷ്യൻ ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ദ്യുത് ചന്ദിന് നടപടി നേരിടേണ്ടി വന്നത്. ഈ വര്‍ഷം ജനുവരിമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക്.

രാജ്യത്തെ ഏറ്റവും വേഗമേറിയ വനിതാ താരമാണ് ദ്യുതി. കഴിഞ്ഞ ഡിസംബറിൽ ഭുവനേശ്വറിലായിരുന്നു ദ്യുതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. എ സാംപിൾ പരിശോധനയിൽ ശരീരത്തിലെ പേശികൾക്ക് കരുത്തും സ്റ്റാമിനയും നൽകുന്ന ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ് (നാഡ) പ്രൊവിഷണൽ സസ്പെൻഷന്‍ നടപടിയെടുത്തത്.

ഡിസംബർ 5 നും 26 നും പരിശോധിച്ച സാമ്പിളുകളിലാണ് ഉത്തേജക മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയത്. സെലക്ടീവ് ആൻഡ്രോജൻ റിസപ്റ്റർ മോഡുലേറ്ററുകളും പുരുഷ ഹോർമാണായ ആൻഡ്രോജനു സിന്തറ്റിക് പദാർഥങ്ങളായ അനാബോളിക് സ്റ്റിറോയിഡിന്റെയും അംശമാണ് ദ്യുതിയുടെ ശരീരത്തിൽ കണ്ടെത്തിയത്. അന്താരാഷ്ട്ര നിരോധിത പട്ടികയിൽ ഉൾപ്പെട്ട പദാർഥങ്ങളാണ് ഇവ. ഓസ്റ്റിയോപൊറോസിസി , വിളർച്ച, മുറിവ് ഉണക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായാണ് സാധാരണ എസ്എ ആർഎം പദാർഥങ്ങൾ ഉപയോ​ഗിക്കുന്നത്.

അപ്പീൽ ഫയൽ ചെയ്യുകയാണെന്നും മനപ്പൂർവമല്ലാത്തതാണ് മരുന്നിന്റെ ഉപയോ​ഗമെന്ന പാനലിനെ ബോധിപ്പിക്കാനാണ് ദ്യുതിയുടെ ശ്രമം

ഈ വർഷം തുടക്കം മുതൽ ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തിലെത്തിയതോടെ സാംമ്പിൾ ശേഖരണം നടന്നതു മുതൽ ദ്യുതി മത്സരിച്ച എല്ലാ ഇനങ്ങളും റദ്ദാക്കും. ഈ സാഹചര്യത്തിലാണ് വിലക്കിനെതിരെ ദ്യുതി നിയമ പോരാട്ടത്തിനിറങ്ങുന്നത്. ദ്യുതി ചന്ദ് തന്റെ കായിക ജീവിതത്തിൽ യാതൊരു വിധ കൃത്രിമവും കാണിച്ചിട്ടില്ലെന്നും താരം മനപ്പൂര്‍വ്വമല്ല ഈ പദാർഥങ്ങൾ ഉപയോ​ഗിച്ചിട്ടുണ്ടാകുകയെന്നുമായിരുന്നു താരത്തിന്റെ അഭിഭാഷകൻ പാർത്ഥ് ​ഗോസാമി വെള്ളിയാഴ്ച്ച പിടിഐ യോട് പ്രതികരിച്ചിരുന്നു.

മരുന്നിന്റെ ഉപയോ​ഗം മനപ്പൂർവമല്ലെന്ന് പാനലിനെ ബോധിപ്പിക്കാനാണ് ദ്യുതിയുടെ ശ്രമം. ഒരു ദശാബ്ദത്തിലേറെയായി അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പരിശോധനയക്ക് വിധേയയായിട്ടും ഇത്തരത്തിലൊരു പ്രശ്നമുണ്ടായിട്ടില്ലെന്നും അഭിഭാഷകൻ കൂട്ടി ചേർത്തു. ഉത്തജക മരുന്നിന്റെ ഉപയോ​ഗം മനപ്പൂർവ്വമല്ലെന്നും ഡോക്ടറുടെ നിർദേശപ്രകാരമായിരുന്നുവെന്നുമാണ് ദ്യുതുയുടെ വാദം.

2018 ലെ ജക്കാർത്ത ഏഷ്യൻ ​ഗെയിംസില്ട 100 ,200 മീറ്ററുകളിൽ വെള്ളി മെഡൽ താരം നേടിയിരുന്നു. 11.17 സെക്കന്റിന്റെ 100 മീറ്റർ എന്ന ദേശീയ റെക്കോർഡും ദ്യുതി സ്വന്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ