SPORT

ചരിത്ര നേട്ടവുമായി ഇന്ത്യ; മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത്; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് ടീം

നേരത്തെ ഈ നേട്ടം കൈവരിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു

വെബ് ഡെസ്ക്

കായികലോകത്ത് ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരം വിജയിച്ചതോടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തി ടീം ഇന്ത്യ. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയ ഇന്ത്യ, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി മാറി. നേരത്തെ ഈ നേട്ടം കൈവരിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു.

മൊഹാലിയിലെ വിജയത്തോടെ 116 പോയിന്റുമായി റാങ്കില്‍ ഇന്ത്യ പാകിസ്താനെ മറികടക്കുകയായിരുന്നു. നിലവില്‍ പാകി സ്താന്‍ 115 പോയിന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്. 111 പോയിന്റുമായി ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ഇതോടെ ഏകദിനം, ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.

ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനുമൊപ്പം ഐഎസിസിയുടെ എല്ലാ ഫൈനലുകളും കളിക്കുന്ന ടീമായി ഇന്ത്യ മാറി. സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് സന്നാഹമത്സരത്തിന് മുന്നോടിയായി ഓസ്‌ട്രേലിയയുമായുള്ള രണ്ട് മത്സരങ്ങളിലൂടെയും ഇന്ത്യക്ക് റാങ്കിങ് വര്‍ധിപ്പിക്കാം. ഇരുടീമുകളും സെപ്റ്റംബര്‍ 24നും 27നം ഒരിക്കല്‍ കൂടി ഏറ്റുമുട്ടും.

അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയയെ 48.4 ഓവറില്‍ അഞ്ച് വിക്കറ്റിന് തോല്‍പ്പിക്കുകയായിരുന്നു. 74 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ന്ന് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയായിരുന്നു. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെക്‌വാദ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. 277 റണ്‍സ് വിജയലക്ഷ്യവുമായി ഓസ്‌ട്രേലിയക്കെതിരെ കളത്തിലിറങ്ങിയ ഋതുരാജ് ഗെയ്ക്‌വാദും, ശുഭ്മാന്‍ ഗില്ലും തകര്‍പ്പന്‍ തുടക്കം കുറിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ