SPORT

നൂറാം സ്ഥാനത്ത് ഇന്ത്യ; ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റം

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഫിഫ റാങ്കിങില്‍ ആദ്യ നൂറിലേക്ക് കടക്കുന്നത്.

വെബ് ഡെസ്ക്

ഫിഫ ലോക റാങ്കിങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ഇന്ത്യ. ഫിഫ റാങ്കിങ് പുനഃക്രമീകരിച്ചപ്പോള്‍ 4.24 പോയിന്റ് സ്വന്തമാക്കി ഇന്ത്യയുടെ പുരുഷ ടീം നൂറാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. 13 മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഇന്ത്യ നടത്തിയ മുന്നേറ്റമാണ് റാങ്കിങിലെ കുതിപ്പിന് തുണയായത്. ഇന്റെര്‍കോണ്ടിനെന്റല്‍ കപ്പിലും, സാഫ് കപ്പിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഇന്ത്യയോട് ലെബനെതിരായ വിജയമാണ് റാങ്കിൽ വലിയ മാറ്റമാണുണ്ടാക്കിയത്. ഇതോടെ 102ാം സ്ഥാനത്തേക്ക് ലെബനന്‍ പിന്തള്ളപ്പെട്ടു. സുനിൽ ഛേത്രിയുടേയും ലാലിയൻസുവാല ചാങ്‌ടെയുടേയും ​ഗോളുകളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന സാഫ് ചാംപ്യന്‍ഷിപ്പ് ലെബനനും ഇന്ത്യയ്ക്കും നിര്‍ണായകമാണ്. ഇന്ത്യയ്ക്കുള്ള 3.16 പോയിന്റ് മുൻ തൂക്കം ലെബനനൻ മറികടന്നാൽ ഇന്ത്യ പിന്നോട്ട് പോകാൻ സാധ്യത കാണുന്നുണ്ട്.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ 18ാം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്. ഫിഫ റാങ്കിങിലെ മുന്നേറ്റം ലോകകപ്പ് യോ​ഗ്യതയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, 2022ലെ ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. ബ്രസീല്‍ മൂന്നാം സ്ഥാനത്തും, ഇംഗ്ലണ്ട നാലാം സ്ഥാനത്തുമാണുള്ളത്

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം