ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായ ഇഗോര്‍ സ്റ്റിമാക്കിന് വിലക്ക്. സാഫ് കപ്പില്‍ മത്സരത്തിനിടെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന്റെ പേരില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് വരാനിരിക്കുന്ന രണ്ട് മത്സരങ്ങളില്‍ കൂടി വിലക്ക് നേരിടേണ്ടി വരുമെന്ന് സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കാനും അദ്ദേഹത്തിന് വിലക്കുണ്ട്. വിലക്കിന്റെ പശ്ചാത്തലത്തില്‍ ലെബനനെതിരെ ശനിയാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ സ്റ്റിമാക്കിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിവരം.
പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലും ചുവപ്പ് കാര്‍ഡ് ലഭിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ടിരുന്നു
ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ കുവൈറ്റുമായി സമനില നേടിയതിന് ശേഷമുള്ള 80ാം മിനിറ്റിലായിരുന്നു സ്റ്റിമാക്കിന് റഫറി അലോംഗിര്‍ ചുവപ്പ് കാര്‍ഡ് നല്‍കിയത്. ജൂണ്‍ 21 ന് പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലും ചുവപ്പ് കാര്‍ഡ് ലഭിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ടിരുന്നു. റഫറിയും മാച്ച് കമ്മീഷണറുമായ ഡോര്‍ജി മിന്‍ഡുവിന്റെ റിപ്പോര്‍ട്ടുകള്‍ അച്ചടക്ക സമിതിക്ക് അയച്ചിട്ടുണ്ടെന്നും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അന്‍വാറുള്‍ ഹഖ് വ്യക്തമാക്കി. അച്ചടക്ക സമിതിയുടെ തലവന്‍ ഗുര്‍സിമ്രാന്‍ ബ്രാര്‍ ആണെങ്കിലും ഇന്ത്യക്കാരനായതിനാല്‍ അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു.
ബാക്കിയുള്ള നാല് അംഗങ്ങളാണ് പ്രശ്‌നം പരിഗണിക്കുക. മത്സരത്തിന് ശേഷം സ്റ്റിമാക് മാച്ച് അധികൃതരെ അസഭ്യം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ആദ്യം ചെയ്യുന്ന കുറ്റത്തിന് കുറച്ച് ഇളവ് കാണിക്കാറുണ്ട്. അതിനാലാണ് ആദ്യ ചുവപ്പ് കാര്‍ഡിന് ശേഷം സ്റ്റിമാക് ശിക്ഷിക്കപ്പെടാതിരുന്നത്.
കലഹം രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാന്‍ റഫറി പ്രജ്വല്‍ ഛേത്രിക്കും മാച്ച് ഒഫീഷ്യല്‍സിനും ഇടപെടേണ്ടി വന്നു
പാകിസ്താന്‍ താരം അബ്ദുള്ള ഇഖ്ബാല്‍ ത്രോ-ഇന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്റ്റിമാക് ഇടപെട്ട് പന്ത് പിടിച്ചുവാങ്ങിയതാണ് പ്രശ്നത്തിലേക്ക് നയിച്ചത്. ഇത് ഇരു ടീമുകളുടെയും കളിക്കാരും സ്റ്റാഫുകളും തമ്മിലുള്ള വാക്കുതര്‍ക്കത്തിലേക്ക് നയിച്ചു. കലഹം രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാന്‍ റഫറി പ്രജ്വല്‍ ഛേത്രിക്കും മാച്ച് ഒഫീഷ്യല്‍സിനും ഇടപെടേണ്ടി വന്നു. സംഘര്‍ഷം നിയന്ത്രണ വിധേയമായപ്പോള്‍ എതിര്‍ കളിക്കാരന്റെ പ്രവൃത്തിയെ ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയതിന് റഫറി സ്റ്റിമാച്ചിന് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു.
കുവൈത്തുമായുള്ള മത്സരത്തില്‍ വീണ്ടും സ്റ്റിമാക് താരങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു
ചുവപ്പ് കാര്‍ഡ് കണ്ടതോടെ സ്റ്റിമാക്കിന് മത്സരത്തിന്റെ ബാക്കി സമയം സൈഡ്ലൈനില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല.
കുവൈത്തുമായുള്ള മത്സരത്തില്‍ വീണ്ടും സ്റ്റിമാക് താരങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 63ാം മിനിറ്റില്‍ നടന്ന തര്‍ക്കത്തിന് റഫറി സ്റ്റിമാക്കിന് മഞ്ഞകാര്‍ഡ് നല്‍കി. എന്നാല്‍ പിന്നീട് മത്സരത്തിന്റെ 81ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് നല്‍കി കോച്ചിനെ പുറത്താക്കുകയായിരുന്നു.