SPORT

ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഉത്തേജക വിവാദം; ദ്യുതി പിടിയില്‍, സസ്‌പെന്‍ഷന്‍

നിരോധിത മരുന്നുകളായ സാര്‍സ് എസ് 4 ആന്‍ഡാറിന്‍, ഡഫെന്യാള്‍ഡ്രിന്‍, ഒസ്റ്റാറിന്‍, ലിഗാന്‍ഡ്രോള്‍ എന്നിവയുടെ സാന്നിദ്ധ്യമാണ് ദ്യുതിയുടെ സാമ്പിളുകളില്‍ കണ്ടെത്തിയത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ പിടിച്ചുകുലുക്കി വീണ്ടും ഉത്തേജക വിവാദം. ഇക്കുറി പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചത് ഇന്ത്യന്‍ സ്പ്രിന്റ് റാണി ദ്യുതി ചന്ദാണ്. നിലവില്‍ 100 മീറ്ററിലെ ദേശീയ ചാമ്പ്യനും റെക്കോഡുടമയും 2018 ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററിലെ വെള്ളി മെഡല്‍ ജേതാവുമായ ദ്യുതിയുടെ മൂത്രസാമ്പികളുകളില്‍ നിരോധിത മരുന്നുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും താരത്തെ അന്വേഷണ വിധേയമായി മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കിയെന്നും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു.

നിരോധിത മരുന്നുകളായ സാര്‍സ് എസ് 4 ആന്‍ഡാറിന്‍, ഡഫെന്യാള്‍ഡ്രിന്‍, ഒസ്റ്റാറിന്‍, ലിഗാന്‍ഡ്രോള്‍ എന്നിവയുടെ സാന്നിദ്ധ്യമാണ് ദ്യുതിയുടെ സാമ്പിളുകളില്‍ കണ്ടെത്തിയത്.

2022 അവസാനം ഗുജറാത്തില്‍ ദേശീയ ഗെയിംസിലാണ് ദ്യുതി അവസാനമായി മത്സരിച്ചത്. തന്റെ ഇഷ്ടയിനമായ 100 മീറ്ററിലും 200 മീറ്ററിലുമാണ് താരം ഇറങ്ങിയത്. പക്ഷേ 100 മീറ്ററില്‍ ഹീറ്റ്‌സില്‍ ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 200 മീറ്ററില്‍ സെമിയിലേക്ക് യോഗ്യത നേടിയെങ്കിലും ഫൈനലില്‍ കടക്കാനായില്ല.

2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററുകളിലെ വെള്ളിമെഡല്‍ ജേതാവാണ് ദ്യുതി. 2013, 2017, 2019 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലമെഡല്‍ നേടാനും താരത്തിനായിട്ടുണ്ട്. നിലവില്‍ വനിതകളുടെ 100 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമകൂടിയാണ് താരം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി