ടീം ഇന്ത്യ 
SPORT

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം; ആതിഥേയരെ വിറപ്പിച്ച് മടങ്ങി വെയ്ല്‍സ്

ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഞായറാഴ്ച കലിംഗ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനോട് ക്രോസ് ഓവര്‍ കളിച്ച് ജയിക്കണം

വെബ് ഡെസ്ക്

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ബിർസ മുണ്ട സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ 4-2 നാണ് ഇന്ത്യ വെയ്ല്‍സിനെ തോല്‍പ്പിച്ചത്. വെയ്ല്‍സിനെ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. ഗോളെണ്ണത്തില്‍ ഇംഗ്ലണ്ടിനെ മറികടക്കാന്‍ കഴിയാത്തതിനാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. സ്‌പെയിനിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ഡിയിലെ ജേതാക്കളായ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഞായറാഴ്ച കലിംഗ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനോട് ക്രോസ് ഓവര്‍ കളിച്ച് ജയിച്ചാല്‍ മാത്രമേ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധിക്കൂ.

അശക്തരായ എതിരാളികളോട് ജയമുറപ്പിച്ച് ഇറങ്ങിയ ഇന്ത്യയെ വെയ്ല്‍സ് ഒന്ന് വിറപ്പിച്ചു. ആതിഥേയര്‍ പ്രതീക്ഷിച്ചതിലും വലിയ വെല്ലുവിളി ഉയര്‍ത്തിയാണ് വെയ്ല്‍സ് മടങ്ങുന്നത്. കളി എളുപ്പത്തില്‍ ജയിക്കാമെന്ന് പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് പിഴച്ചു. രണ്ടാം പകുതിയില്‍ അടുപ്പിച്ച് രണ്ട് തവണ സ്‌കോര്‍ ചെയ്ത് ഇന്ത്യയുടെ പ്രതീക്ഷകളെ തകിടം മറിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ആകാശ്ദീപ് സിങ് രണ്ടും ഷംഷേര്‍ സിങ് , ഹര്‍മന്‍പ്രീത് സിങ് എന്നിവര്‍ ഓരോ ഗോളുകളും നേടി. ഇരട്ട ഗോളുകള്‍ നേടിയ ആകാശ്ദീപ് ആണ് കളിയിലെ താരം.

ഇരട്ട ഗോളുകള്‍ നേടിയ ആകാശ്ദീപ് ആണ് കളിയിലെ താരം

ഇരു ടീമുകളും പരുങ്ങിയ നിലയില്‍ കളിച്ചു തുടങ്ങിയെങ്കിലും കളിയുടെ 21-ാം മിനുറ്റില്‍ ഇന്ത്യയുടെ ഷംഷേര്‍ സമനില തകര്‍ത്ത് ഇന്ത്യയെ 1-0 ന് മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ വെയ്ല്‍സിന് എതിരാളികളുടെ ഗോള്‍ വലയിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. കളിയുടെ 32-ാം മിനുറ്റില്‍ ആകാശ്ദീപിലൂടെ ഇന്ത്യ വീണ്ടും വെയ്ല്‍സിന്റെ ഗോള്‍വല കുലുക്കി. രണ്ടാം പകുതിയിലും ആധിപത്യം തുടരാന്‍ ആഗ്രഹിച്ച ഇന്ത്യയ്ക്ക് കളിയുടെ 42-ാം മിനുറ്റില്‍ ഫര്‍ലോങ് ഗാരെത്തില്‍ നിന്നും തിരിച്ചടി നേരിടേണ്ടി വന്നു. വെയ്ല്‍സിന് വേണ്ടി ലോകകപ്പ് ഗോള്‍ നേടുന്ന ആദ്യ താരമായി ഗാരെത് മാറി. ഞെട്ടല്‍ മാറുന്നതിന് മുന്‍പേ വെയ്ല്‍സില്‍ നിന്നും അടുത്ത പ്രഹരം. രണ്ട് മിനിറ്റിനുള്ളില്‍ ഡ്രെപ്പര്‍ ജേക്കബിലൂടെ വെയ്ല്‍സിന്റെ രണ്ടാം ഗോള്‍. ആതിഥേയര്‍ ഒന്ന് മങ്ങിയെങ്കിലും പിന്നീട് ആകാശ്ദീപിന്റെ രണ്ടാം ഗോളിലൂടെ സമനില തകര്‍ത്ത് തിരിച്ചെത്തി, കളിയുടെ അവസാന നിമിഷം ഹര്‍മന്‍ പ്രീതിലൂടെ നാലാം ഗോളും നേടിയ ഇന്ത്യ വെയ്ല്‍സിനെതിരെ ജയമുറപ്പിച്ചു.

ലീഡ് പിടിച്ച് രാഹുല്‍; യുഡിഎഫ് ക്യാംപില്‍ ആവേശം | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി, മഹാരാഷ്ട്രയില്‍ വ്യക്തമായ മുന്നേറ്റം തുടര്‍ന്ന് എന്‍ഡിഎ | Maharashtra Jharkhand Election Results Live

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്

മഹായുതിയെയും എംവിഎയും വെട്ടിലാക്കിയ തര്‍ക്കം; ആരായിരിക്കും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി?

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്