SPORT

മെഡല്‍ പോഡിയത്തില്‍ ഇസ്രയേല്‍ താരത്തിന് ഹസ്തദാനം നല്‍കി; ഭരോദ്വഹന താരത്തെ വിലക്കി ഇറാന്‍

വെബ് ഡെസ്ക്

ലോക മാസ്റ്റർ വെയ്‌റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനിടെ ഇസ്രയേൽ താരത്തിന് ഹസ്തദാനം നൽകിയതിന്റെ പേരില്‍ സ്വന്തം താരത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ഇറാന്‍. പോളണ്ടിൽ നടന്ന വെയ്‌റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനിടെ ഇസ്രയേലി താരമായ മാക്‌സിം സ്വിർസ്‌കിയ്ക്ക് ഹസ്‌തദാനം നൽകിയതിന്റെ പേരിലാണ് ഇറാൻ താരമായ മൊസ്തഫ രാജായിയിയെ വിലക്കാനും രാജ്യത്തെ സ്‌പോര്‍ട്‌സ് കമ്മിറ്റിയെ പിരിച്ചുവിടാനും ഇറാന്‍ ഭരണകൂടം ഉത്തരവിട്ടത്.

ലോക മാസ്റ്റർ വെയ്‌റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ മൊസ്തഫ രാജായി മൂന്നാം സ്ഥാനം നേടിയ മാക്‌സിം സ്വിർസ്‌കിയ്ക്ക് പോഡിയത്തിൽ വച്ച് കൈകൊടുത്ത ശേഷം ഫോട്ടോ എടുക്കാനായി ഒരുമിച്ച് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് കടുത്ത ശിക്ഷ നൽകാനായി ഇറാന് പ്രേരണയായത്. "മൊസ്തഫ രാജായിയെ രാജ്യത്തെ എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നു. മത്സരത്തിന്റെ പ്രതിനിധി സംഘ തലവൻ ഹമീദ് സലെഹിനിയയെ പിരിച്ചുവിടുകയും ചെയ്യുന്നു" ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു.

2015 ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇറാനെ പ്രതിനിധീകരിച്ച രാജായി ഇറാന്റെ ദേശീയ ടീമിലെ മുൻ അംഗം കൂടിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇറാനിയൻ താരങ്ങൾ ഇസ്രയേലി താരങ്ങളുമായിട്ടുള്ള കണ്ടു മുട്ടലുകൾ പരമാവധി ഒഴിവാക്കാറുണ്ട്. ഇസ്രയേലി കളിക്കാരനെ നേരിടണമെന്ന് ഭയന്നതിനെ തുടർന്ന് 2019 ലെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് യുവ ചെസ്സ് പ്രതിഭ അലിറേസ ഫിറോസ്ജയെ ഇറാന് വിലക്കിയിരുന്നു. പിന്നീട് രാജ്യം വിട്ട ഇദ്ദേഹം നിലവിൽ ഫ്രഞ്ച് പൗരനാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും