SPORT

ഇനി ഐഎസ്എല്‍ അർമാദം, ആദ്യ പോര് മുംബൈയും ബഗാനും തമ്മില്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ഇറങ്ങും

കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനംകൂടിയാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം

വെബ് ഡെസ്ക്

ഐഎസ്എല്‍ 2024-25 സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയും ഷീല്‍ഡ് ജേതാക്കളായ മോഹൻ ബഗാനും ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനംകൂടിയാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം.

ഇത്തവണ മുന്നേറ്റനിരയെ കൂടുതല്‍ ശക്തമാക്കിയാണ് മോഹൻ ബഗാൻ കിരീടം തേടിയിറങ്ങുന്നത്. ഓസ്ട്രേലിയൻ എ-ലീഗ് ടോപ് സ്കോറർ ജാമി മക്‌ലാരനെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ താരത്തിന് പരുക്കേറ്റത് ബഗാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമോയെന്നാണ് അറിയേണ്ടത്.

സെൻട്രല്‍ ഡിഫൻഡർ അൻവർ അലി ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ ബഗാന്റെ പ്രതിരോധനിരയില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതിനുപുറമെ ബ്രെൻഡൻ ഹാമിലും ഹെക്ടർ യൂസ്തെയും ക്ലബ്ബ് വിട്ടു. ഹെക്ടർ ഈസ്റ്റ് ബംഗാളിലേക്കാണ് ചുവടുമാറ്റിയിരിക്കുന്നത്. പരിശീലകൻ ഹോസെ മൊളീനയ്ക്ക് പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരുമെന്നാണ് മാറ്റങ്ങള്‍ വ്യക്തമാക്കുന്നത്.

മുംബൈ സിറ്റിയുടെ സ്ഥിതിയും ഏറെക്കുറെ സമാനമാണെന്ന് പറയാം. നായകൻ രാഹുല്‍ ഭേക്കെ, മധ്യനിര താരങ്ങളായ അപുയ, ആല്‍ബെർട്ടൊ നോഗുവേര, സ്ട്രൈക്കർ ജോർജെ പെരെയ്‌ര ഡയാസ് എന്നിവർ ക്ലബ്ബുവിട്ടു.

എന്നാല്‍ ബ്രാൻഡണ്‍ ഫെർണാണ്ടസ്, ജെറമി മൻസോറൊ, ജോണ്‍ ടോറല്‍, ടി പി രഹനേഷ്, നിക്കോളാസ് കരേലിസ്, ഹിതേഷ് ശർമ, സാഹില്‍ പൻവാർ എന്നിവരെ കൂടാരത്തിലെത്തിക്കാൻ നിലവിലെ ചാമ്പ്യന്മാർക്കായിട്ടുണ്ട്. അടിമുടി അഴിച്ചുപണിത ടീമുമായാണ് കിരീടം നിലനിർത്താൻ പീറ്റർ ക്രാറ്റ്‌കി ഇറങ്ങുന്നത്.

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ്‌സിക്കെതിരെയാണ്. 15-ാം തീയതി കൊച്ചിയിലെ ജവഹർലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം. ഇവാൻ വുകുമനോവിച്ച് പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ ഐഎസ്എല്‍ സീസണ്‍കൂടിയാണിത്. പുതിയ പരിശീലകൻ മൈക്കല്‍ സ്റ്റാഹ്റെയ്ക്ക് കീഴില്‍ ഡ്യൂറൻഡ് കപ്പില്‍ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ