ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ താരം അഖില്‍ ഷിറോണ്‍. അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിളിലാണ് താരത്തിന്റെ മെഡല്‍ നേട്ടം. ഇതോടെ അഖില്‍ 2024 പാരിസ് ഒളിമ്പി്സിലേക്ക് യോഗ്യത നേടുകയും ചെയ്തു. നീലിങ് ഘട്ടത്തില്‍ ആറാം സ്ഥാനത്തായിരുന്ന അഖില്‍ പ്രോണ്‍, സ്റ്റാന്‍ഡിങ് ഘട്ടങ്ങളില്‍ ഗംഭീര തിരിച്ചു വരവ് നടത്തുകയും 450 പോയിന്റോടെ പോഡിയമുറപ്പിക്കുകയും ചെയ്യുകയായിരുന്നു.
യോഗ്യതാ റൗണ്ടില്‍ 585 പോയിന്റുമായി ആറാം സ്ഥാനക്കാരനായാണ് അഖില്‍ എട്ടു പേരുള്ള ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്.
ഓസ്ട്രേലിയയുടെ അലക്സാണ്ടര്‍ ഷ്മിറില്‍ ആണ് സ്വര്‍ണമെഡല്‍ ജേതാവ്. 462.6 പോയിന്റോടെയാണ് താരം ഒന്നാമതെത്തിയത്. ചെക്ക് റിപബ്ലികിന്റെ പാറ്റര്‍ നിംബര്‍സ്‌കി 459.2 പോയിന്റോടെ വെള്ളി മെഡല്‍ കരസ്ഥമാക്കി. യോഗ്യതാ റൗണ്ടില്‍ 585 പോയിന്റുമായി ആറാം സ്ഥാനക്കാരനായാണ് അഖില്‍ എട്ടു പേരുള്ള ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. യോഗ്യതാ റൗണ്ടില്‍ ഒളിമ്പ്യന്‍ ഐശ്വര്യ പ്രതാപ് സിങ് 583 പോയിന്റുമായി 13ാം സ്ഥാനത്തെത്തി. നീരജ് 577 പോയിന്റുമായി 40ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇന്ത്യന്‍ ത്രയങ്ങള്‍ ചേര്‍ന്ന് 1745 പോയിന്റ് സ്വന്തമാക്കി ടീം ഇനത്തില്‍ സ്വര്‍ണം നേടാന്‍ സഹായിച്ചു.
2024 പാരിസ് ഒളിമ്പിക്സിലേക്കുള്ള യോഗ്യതാ മത്സരമാണ് ഈ ചാമ്പ്യന്‍ഷിപ്പ്. ഇതിലൂടെ ഒളിമ്പിക്സിലെ വ്യത്യസ്തവിഭാഗങ്ങളിലുള്ള 48 ക്വാട്ടകളിലേക്ക് യോഗ്യതനേടാന്‍ സാധിക്കും. 12 ഒളിമ്പിക് വ്യക്തിഗത ഷൂട്ടിങ് ഇനങ്ങളില്‍ ഓരോന്നിലും ആദ്യ നാലില്‍ ഇടം പിടിക്കുന്ന ഷൂട്ടര്‍മാര്‍ക്കാണ് (ഒരു രാജ്യത്ത് നിന്ന് ഒരാള്‍) അവസരം ലഭിക്കുക. പീറ്റര്‍ നിംബസ്‌കിയും നാലാമതെത്തിയ യുക്രെയ്‌നിന്റെ സെര്‍ഹി കുലിഷും നേരത്തേ തന്നെ യോഗ്യത ഉറപ്പിച്ചതിനാല്‍ ഒളിമ്പിക് ക്വാട്ട ഉറപ്പിക്കാന്‍ അഖിലിന് ഫൈനലിലെ മറ്റ് ആറ് ഷൂട്ടര്‍മാരില്‍ നിന്ന് ആദ്യനാലില്‍ ഇടം പിടിക്കണമായിരുന്നു.
ഷൂട്ടിങ്ങിലെ ഇന്ത്യയുടെ അഞ്ചാമത്തെ പാരിസ് ഒളിമ്പിക്‌സ് യോഗ്യതയാണ് ഇത്. കഴിഞ്ഞവര്‍ഷത്തെ ഐഎസ്എസ്എഫ് ചാമ്പ്യന്‍ഷിപ്പില്‍ ഭൗനീഷ് മെന്‍ദിരത്ത(പുരുഷന്മാരുടെ ട്രാപ്പ്), നിലവിലെ ലോക ചാമ്പ്യന്‍ രുദ്രാംഷ് ബാലാസാഹേബ് പാട്ടീല്‍ ( പുരുഷ 10 മീറ്റര്‍ എയര്‍ റൈഫിള്‍), സ്വപ്‌നില്‍ കുസാലെ (പുരുഷ 50മീ റൈഫിള്‍) എന്നിവര്‍ ഒളിമ്പിക് യോഗ്യത നേടിയിരുന്നു. ഞായറാഴ്ച ബാക്കുവില്‍ നടന്ന വനിതകളുടെ 10 മീറ്റര്‍ െഎയര്‍ റൈഫിളിലൂടെ മെഹുലി ഘോഷും യോഗ്യത നേടിയിരുന്നു. ഒരോ രാജ്യത്തിനും ഒരു വ്യക്തിഗത ഇനത്തില്‍ നിന്ന് രണ്ട് ഷൂട്ടര്‍മാരെ മാത്രമേ ഫീല്‍ഡ് ചെയ്യാന്‍ കഴിയൂ. അതിനാല്‍ 2024 ഒളിമ്പിക്‌സിനുള്ള 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ മൂന്ന് സ്ഥാനങ്ങളിലേക്കുള്ള ക്വാട്ട പൂര്‍ത്തിയായി.