SPORT

കേരളത്തിനൊപ്പം വള്ളം തുഴഞ്ഞ് ടെന്നീസ് താരങ്ങള്‍; വിംബിള്‍ഡണ്‍ പ്രചാരണത്തില്‍ ഇടംനേടി വള്ളംകളി

ലണ്ടനും കേരളവും തമ്മില്‍ ഹസ്തദാനം ചെയ്യുന്ന ഇമോജിയും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്

വെബ് ഡെസ്ക്

വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പ്രചാരണത്തില്‍ ഇടം നേടി കേരളത്തിന്റെ ചുണ്ടന്‍ വള്ളംകളിയും. വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ടെന്നീസ് താരങ്ങള്‍ ചുണ്ടന്‍വള്ളം തുഴയുന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വിംബിള്‍ഡണ്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ച തിങ്കളാഴ്ച തന്നെയാണ് കേരളത്തില്‍ വള്ളംകളി സീസണിനും തുടക്കം കുറിച്ചത്.

നൊവാക് ജോക്കോവിച്ച് അടക്കമുള്ള പ്രമുഖ പുരുഷാ വനിതാ താരങ്ങള്‍ ചുണ്ടന്‍വള്ളം തുഴയുന്നതായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്

കേരള ടൂറിസത്തിന്റെ ആഗോളവ്യാപകമായ മുന്നേറ്റം വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. ലണ്ടനും കേരളവും തമ്മില്‍ ഹസ്തദാനം ചെയ്യുന്ന ഇമോജിയും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 'വള്ളം കളിക്ക് തയ്യാറാണ്! ആരാണ് 2023 വിംബിള്‍ഡണ്‍ ഉയര്‍ത്തുക?' എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പങ്കിട്ടത്. നൊവാക് ജോക്കോവിച്ച് അടക്കമുള്ള പ്രമുഖ പുരുഷാ വനിതാ താരങ്ങള്‍ ചുണ്ടന്‍വള്ളം തുഴയുന്നതായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. പോസ്റ്റ് മലയാളികള്‍ക്കിടയില്‍ വളരെ വേഗത്തില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

കേരളത്തിന്റെ ചുണ്ടന്‍വള്ളംകളി വിംബിള്‍ഡണ്‍ ഔദ്യോഗിക പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആവേശകരമാണെന്ന് കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്നലെ ചമ്പക്കുളം വള്ളംകളിയോടെയാണ് കേരളത്തില്‍ വള്ളംകളിക്ക് തുടക്കമായത്. കേരളം ഇതാദ്യമായല്ല അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രചാരണത്തില്‍ ഇടംപിടിക്കുന്നത്. മുന്‍പ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ആലപ്പുഴ കായലോരത്തിന്റെ പശ്ചാത്തലത്തിലൂടെ വെര്‍ച്വല്‍ ടൂര്‍ നടത്തിയിരുന്നു. വള്ളംകളിക്ക് പുറമെ വിംബിള്‍ഡണ്‍ ഗ്രീന്‍ ഗ്രാസ് കോര്‍ട്ടില്‍ കാര്‍ലോസ് അല്‍ക്കാരസും നൊവാക് ജോക്കോവിച്ചും ചേര്‍ന്ന് ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'നാട്ടു നാട്ടു' ഗാനം ആലപിച്ച് നൃത്തം ചെയ്യുന്ന ചിത്രവും വിംബിള്‍ഡണ്‍ ഔദ്യോഗിക പേജില്‍ പങ്കുവച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ