SPORT

മുഹമ്മദ് അഷ്ഫാക്കിനും ഇവാന ടോമിക്കും കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡ്

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ. എം. വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

വെബ് ഡെസ്ക്

കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ മികച്ച അത്‌ലറ്റ്‌സിനുള്ള യു എച്ച് സിദ്ദിഖ് മെമ്മോറിയല്‍ അവാര്‍ഡ് മുഹമ്മദ് അഷ്ഫാക്കിനും പി ടി ബേബി മെമ്മോറിയല്‍ അവാര്‍ഡ് ഇവാന ടോമിക്കും. 5000 രൂപയും ട്രോഫിയുമാണ് അവാര്‍ഡ്. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡോടെ സ്വര്‍ണവും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തെടുത്തതാണ് തിരുവനന്തപുരം ജി വി രാജയിലെ അഷ്ഫാക്കിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ മിന്നും പ്രകടനമാണ് തലശ്ശേരി സായിയിലെ ഇവാനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ. എം. വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഗ്രൂപ്പ് മീരാന്‍ ഡയറക്ടര്‍ അയിഷ തനിയ മുഖ്യാതിഥിയായിരുന്നു. കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റാന്‍ റയാന്‍, സെക്രട്ടറി സി. കെ. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ അഷ്റഫ് തൈവളപ്പ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍ കുമാര്‍, കേരള സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ നിര്‍വാഹക സമിതി അംഗങ്ങള്‍, സ്‌പോര്‍ട്‌സ് ജേര്‍ണോസ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയിന്‍ സെക്രട്ടറി പി. ഐ. ബാബു ചെയര്‍മാനും കായികാധ്യാപകന്‍ ഡോ. ജിമ്മി ജോസഫ്, കായിക ലേഖകന്‍ സ്റ്റാന്‍ റയാന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. ദേശീയ,, അന്തര്‍ദേശീയ കായികമേളകളില്‍ നിറസാന്നിധ്യമായിരുന്ന. സുപ്രഭാതം റിപ്പേര്‍ട്ടര്‍ യു.എച്ച്. സിദ്ദിഖിന്റെയും മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി.ടി. ബേബിയുടെയും സ്മരണാര്‍ഥമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ