ലോക വനിതാ ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. 75 കിലോ വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗോഹെയ്നാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം കൈറ്റ്ലിന് പാര്ക്കറെയാണ് ലവ്ലിന പരാജയപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ലവ്ലിന സ്വര്‍ണ മെഡല്‍ നേടിയിരുന്നു
5-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടിയ താരമാണ് ലവ്ലിന. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ലവ്ലിന സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
ലവ്ലിനയുടെ നേട്ടത്തോടെ 2023 ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണമാണ് ഇന്ത്യ സ്വന്തമാക്കിയത്. നിഖാത് സരീന്, നീതു ഘഗാസ്, സ്വാതി ബോറ എന്നിവരാണ് ഇതിന് മുന്‍പ് സ്വര്‍ണം നേടിയത്.