SPORT

കാല്‍മുട്ടിന് പരുക്ക്; ആറ് മാസം വിശ്രമം, പാരീസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി രാജ്യത്തിൻ്റെ പ്രതീക്ഷയായ ശ്രീശങ്കർ

കാല്‍മുട്ടിന് പരുക്കേറ്റ ശ്രീശങ്കറിന് ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണ്.

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്‌സില്‍നിന്ന് പിന്മാറി മെഡല്‍ പ്രതീക്ഷയുള്ള മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍. ചൊവ്വാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റ ശ്രീശങ്കറിന് ശസ്ത്രക്രിയ ആവശ്യമായതോടെയാണ് പിന്മാറ്റം. ആറ് മാസത്തോളം വിശ്രമം ആവശ്യമാണെന്നും പിന്മാറുന്നെന്നും ശ്രീശങ്കര്‍ എക്‌സിലൂടെ പങ്കുവെച്ചു.

പാരീസ് ഒളിമ്പിക്‌സ് എന്ന തന്റെ സ്വപ്‌നം അവസാനിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇതൊരു പേടിസ്വപ്‌നമായാണ് തോന്നുന്നത്. എന്നാല്‍ ഇതാണ് യാഥാര്‍ത്ഥ്യം. തിരിച്ചടി അതിജീവിക്കുമെന്നും തിരിച്ചുവരുമെന്നും ശ്രീശങ്കര്‍ പറഞ്ഞു.

''ചൊവ്വാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റു. പരിശോധനകള്‍ക്കൊടുവില്‍ ശസ്ത്രക്രിയ വേണമെന്ന തീരുമാനത്തിലെത്തി. എല്ലാ ദിവസവും ആരോഗ്യത്തോടെ എഴുന്നേറ്റ് ജീവിതത്തെ മികച്ച രൂപത്തില്‍ കാണുകയെന്നത് ഓരോ കായികതാരത്തിന്റെയും സ്വപ്‌നമാണ്. ഈ പരുക്ക് വരെ ഞാന്‍ ഇങ്ങനെയാണ് ജീവിച്ചത്. എന്നാല്‍ ജീവിതം വിചിത്രമായ തിരക്കഥ കൂടിയാണ്. ചില സമയങ്ങളില്‍ ഇവ അംഗീകരിക്കുവാനും മുന്നോട്ടുപോകാനും ധൈര്യം ആവശ്യമാണ്. അതാണ് ഞാന്‍ ചെയ്യുന്നത്,'' ശ്രീശങ്കര്‍ എഴുതി

താന്‍ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നു പുറത്ത് വരുമെന്നും അത് ഏറ്റവും മികച്ച രീതിയിലാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണെന്നും ശ്രീശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയതോടെയാണ് ജൂലൈയില്‍ നടക്കുന്ന പാരീസ് ഒളിംപിക്‌സിലേക്ക് ശ്രീശങ്കറിന് യോഗ്യത ലഭിക്കുന്നത്. ശ്രീശങ്കര്‍ പിന്മാറിയതോടെ ഇന്ത്യയുടെ ഒളിപിംക്‌സ് സ്വര്‍ണ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയാകുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ