SPORT

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ്: മലയാളി താരത്തിന് അഭിമാന നേട്ടം, കിരീടം നേടി കിരണ്‍ ജോര്‍ജ്

കിരണിന്റെ രണ്ടാമത്തെ ലോക ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമാണിത്.

വെബ് ഡെസ്ക്

ഇന്തോനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ കിരീടം ചൂടി ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ്. ഇന്നു നടന്ന ഫൈനലില്‍ ജപ്പാന്റെ കു തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ചായിരുന്നു കിരണിന്റെ ജയം. സ്‌കോര്‍ 21-19, 22-20. കിരണിന്റെ രണ്ടാമത്തെ ലോക ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഒഡീഷ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു റാവത്തിനെ പരാജയപ്പെടുത്തിയായിരുന്നു കിരണ്‍ ആദ്യ കിരീടം സ്വന്തമാക്കിയത്.

ഫൈനലില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു കിരണും ജപ്പാന്‍ താരവും പുറത്തെടുത്തത്. ആദ്യ ഗെയിമില്‍ 15-15 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്ന ശേഷം മികച്ച പ്രകടനം പുറത്തെടുത്ത കിരണ്‍ തകയാഷിയെ നിഷ്പ്രഭനാക്കുകയായിരുന്നു. പിന്നീട് പിറന്ന 10 പോയിന്റുകളില്‍ ആറും സ്വന്തമാക്കിയ കിരണ്‍ 21-19 എന്ന സ്‌കോറില്‍ ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സമാനതുടക്കമായിരുന്നു ഇരുവരുടേതും. തുടക്കത്തില്‍ 6-6 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്ന ശേഷം ഇന്ത്യന്‍ താരം തുടരെ പോയിന്റുകള്‍ നേടി സ്‌കോര്‍ 16-11ല്‍ എത്തിച്ചു. എന്നാല്‍ തകാഹാഷി വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. ഗംഭീരമായി തിരിച്ചടിച്ച ജപ്പാന്‍ താരം ഗെയിം ടൈബ്രേക്കറിലേക്ക് നീട്ടി. എന്നാല്‍ പതറാതെ പൊരുതിയ കിരണ്‍ ടൈബ്രേക്കര്‍ ജയിച്ച് ഗെയിമും മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ 2014ലെ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ഇന്തോനഷ്യന്‍ താരം ടോമി സുഗിയാര്‍ട്ടോയെ പരാജയപ്പെടുത്തിയാണ് കിരണ്‍ ഫൈനലിലെ തന്റെ സ്ഥാനം ഉറപ്പിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ