ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തുടര്‍ച്ചയായ നാലാം തവണയും മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലീഗിലെ അവസാന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സിറ്റിയുടെ തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടമാണിത്.
ആര്‍സിനലും എവെര്‍ട്ടണും തമ്മില്‍ നടന്ന മത്സരത്തില്‍ ആര്‍സണല്‍ 2-1 ന് വിജയിച്ചെങ്കിലും, 2 അധിക പോയിന്റുകള്‍ നേടിയ സിറ്റി കിരീടം സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ വെസ്റ്റ് ഹാമിന്റെ തോമസ് സൗസെക്ക് കൈകൊണ്ട് തട്ടി ഗോളാക്കിയത് റഫറി അംഗീകരിച്ചത് എല്ലാവരെയും ഞെട്ടിച്ചു. തുടര്‍ച്ചയായ നാലാം തവണയും കിരീടം നേടിയതോടെ സിറ്റി ടീം മാനേജര്‍ പെപ് ഗാര്‍ഡിയോളയ്ക്കും അതുല്യ നേട്ടമാണ്. 38-മത്സരങ്ങളില്‍ നിന്ന് 91-പോയന്റാണ് സിറ്റിക്കുള്ളത്. ് 89-പോയന്റുള്ള ആഴ്‌സനല്‍ രണ്ടാമതായി സീസണ്‍ അവസാനിപ്പിച്ചു. ലിവര്‍പൂള്‍ മൂന്നാമതും ആസ്റ്റണ്‍ വില്ല നാലാമതുമാണ്.
ഒരു സമനിലപോലും കിരീടത്തെ ബാധിക്കുന്ന നിലയിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിനിറങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ സിറ്റി കളിയില്‍ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ഫില്‍ ഫോഡന്‍നിലൂടെ ആദ്യ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. 18-ാം മിനിറ്റിലും ഗോളടിച്ച് ഫോഡന്‍ കിരീടപ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് വെസ്റ്റ് ഹാം തിരിച്ചടിച്ചു. കിടിലന്‍ ബൈസിക്കിള്‍ കിക്കിലൂടെയാണ് മുഹമ്മദ് കുഡുസ് വലകുലുക്കിയത്. അതേ സമയം ആദ്യ പകുതിയില്‍ ആഴ്‌സനല്‍- എവര്‍ട്ടണ്‍ മത്സരം 1-1 ന് സമനിലയിലായിരുന്നു.
59-ാം മിനിറ്റില്‍ റോഡ്രി ഗോള്‍ കണ്ടെത്തിയതോടെ സിറ്റി കിരീടം ഉറപ്പിക്കുകയായിരുന്നു. ആഴ്‌സനല്‍ എവര്‍ട്ടണെ കീഴടക്കിയെങ്കിലും മത്സരഫലം അപ്രസക്തമായിരുന്നു.