SPORT

നീരജ് ചോപ്ര- മനു ഭാക്കർ വിവാഹം: പ്രതികരിച്ച് മനുവിന്‌റെ പിതാവ്, മെഡല്‍ കൊണ്ടുവന്നത് പോലെതന്നെ രാജ്യം അറിഞ്ഞായിരിക്കും വിവാഹമെന്ന് നീരജിന്‌റെ അമ്മാവന്‍

മനുവിന്റെ അമ്മയ്ക്കു നീരജുമായി വലിയ ബന്ധമുണ്ടെന്ന് തോന്നുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായത് ഇന്ത്യന്‍ ജാവ്‌ലിന്‍ ത്രോ താരം നീരജ് ചോപ്രയും ഷൂട്ടര്‍ മനു ഭാക്കറും തമ്മില്‍ വിവാഹിതരാകുന്നെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു. പാരീസ് ഗെയിംസിന്റെ സമാപനശേഷമുള്ള പരിപാടിയില്‍ നീരജ് ചോപ്രയും മനു ഭാക്കറും മനുവിന്‌റെ അമ്മയും പരസ്പരം കണ്ടുമുട്ടിയതും മൂവരും ചേര്‍ന്നുള്ള നിമിഷങ്ങളുമാണ് ഊഹോപോഹങ്ങളിലേക്ക് ആരാധകരെ എത്തിച്ചത്.

എന്നാല്‍ ഇതില്‍ വ്യക്തത വരുത്തി മനുവിന്‌റെ പിതാവ്തന്നെ രംഗത്തെത്തി. മകളുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും തള്ളിയ അദ്ദേഹം അവളുടെ ജീവിതത്തിലെ അത്തരമൊരു നിമിഷത്തിനുള്ള പ്രായം മനുവിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''മനു ഇപ്പോഴും വളരെ ചെറുപ്പമാണ്. വിവാഹപ്രായം ആയിട്ടില്ല. അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുമില്ല,'' മനുവിന്റെ പിതാവ് രാം കിഷന്‍ ദൈനിക് ഭാസ്‌കറിനോട് പറഞ്ഞു.

മനുവിന്റെ അമ്മയ്ക്കു നീരജുമായി വലിയ ബന്ധമുണ്ടെന്ന് തോന്നുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. മനുവിന്റെ അമ്മ നീരജിനെ മകനായാണ് കരുതുന്നതെന്നും അതാണ് ഇരുവരും തമ്മിലുള്ള അടുപ്പമെന്നും രാം കിഷന്‍ വെളിപ്പെടുത്തി. 'മനുവിന്റെ അമ്മ നീരജിനെ തന്റെ മകനെപ്പോലെയാണ് കണക്കാക്കുന്നത്,' അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ബന്ധവും വാത്സല്യവും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, നീരജും മനുവും തമ്മിലുള്ള പ്രണയവാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

'മെഡല്‍ കൊണ്ടുവന്നത് പോലെതന്നെ രാജ്യം മുഴുവന്‍ അറിഞ്ഞായിരിക്കും നീരജിന്‌റെ വിവാഹമെന്ന്' നീരജിന്‌റെ അമ്മാവന്‍ പ്രതികരിച്ചു.

പാരീസ് ഗെയിംസിലെ ഏറ്റവും മികച്ച ഇന്ത്യന്‍ അത്ലറ്റുകളില്‍ രണ്ട് പേരായിരുന്നു മനുവും നീരജും. അതാത് ഇവന്റുകളില്‍ മികച്ച പ്രകടനം നടത്താനും ഇന്ത്യയുടെ യശസ് ഉയര്‍ത്താനും ഇരുവര്‍ക്കും കഴിഞ്ഞു. വ്യത്യസ്ത ഷൂട്ടിങ് ഇനങ്ങളില്‍ മനു ഇരട്ട വെങ്കല മെഡലുകള്‍ നേടിയപ്പോള്‍, നീരജ് പാരീസില്‍ വെള്ളി നേടി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം