SPORT

മോട്ടോ ജിപി ഭാരത് ഗ്രാൻഡ് പ്രീ: മാർക്കോ ബെസെച്ചിക്ക് കിരീടം

വെബ് ഡെസ്ക്

ഗ്രെറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന മോട്ടോ ജിപി ഭാരത് ഗ്രാൻഡ് പ്രിയിൽ മൂണി വിആർ 46 ടീമിന്റെ ഇറ്റാലിയൻ താരം മാർക്കോ ബെസെച്ചിക്ക് കിരീടം. പ്രൈമ പ്രമാക് റേസിങ്ങിന്റെ ജോർജ്ജ് മാർട്ടിൻ രണ്ടാം സ്ഥാനവും മോൺസ്റ്റർ എനർജി യമഹ ടീമിന്റെ ഫാബിയോ ക്വാർട്ടരാരോ മൂന്നാം സ്ഥാനവും നേടി.

ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന്റെ (ബിഐസി) 5 കിലോമീറ്റർ നീളമുള്ള ട്രാക്കിന്റെ 21 ലാപ്പുകൾ 36 മിനിറ്റ് 59.1570 സെക്കൻഡിലാണ് ബെസെച്ചി പൂർത്തിയാക്കിയത്. മാർക്കോ ബെസെച്ചിയുടെ സീസണിലെ മൂന്നാമത്തെ വിജയമാണ്. നിലവിലെ ചാമ്പ്യനും റൈഡേഴ്‌സ് സ്റ്റാൻഡിംഗ് ലീഡറുമായ ഫ്രാൻസെസ്‌കോ ബഗ്‌നായയും ബെസെച്ചിയും തമ്മിലുള്ള കടുത്ത പോരാട്ടമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.

5.125 കിലോമീറ്ററുള്ള ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ട്രാക്കിന്റെ കൊടുംവളവുകളും കനത്ത ചൂടും താരങ്ങൾക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കൊടും ചൂടിനെ തുടർന്ന് 24 ലാപ്പുകൾ എന്നതു 21 ആയി കുറച്ചു.

ചാമ്പ്യൻഷിപ്പിൽ ഒന്നാമതുണ്ടായിരുന്ന ‍ഡ്യൂക്കാട്ടിയുടെ സൂപ്പർതാരം ഫ്രാൻസെസ്കോ ബഗ്നായ മത്സരത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് പിന്മാറിയത് ആരാധകരെ നിരാശരാക്കി. മോട്ടോജിപിയുടെ 13–ാം റേസാണ് ഇന്ത്യയിൽ നടന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം