മാക്സ് വെസ്റ്റാപ്പൺ 
SPORT

സീസണിലെ പതിനാലാം ജയവുമായി മാക്സ് വെസ്റ്റാപ്പൺ; ഫോർമുലാ വണ്ണിൽ ചരിത്രനേട്ടം

ഇതിഹാസ താരം മൈക്കൾ ഷൂമാക്കറിനെ പിന്തള്ളിയാണ് ഡച്ച് താരത്തിന്റ നേട്ടം

വെബ് ഡെസ്ക്

ഫോർമുലാ വൺ ലോക ചാമ്പ്യൻഷിപ്പിൽ മാക്സ് വെസ്റ്റാപ്പണിന് ചരിത്ര നേട്ടം. ഒരു സീസണലിൽ ഏറ്റവും അധികം മത്സരങ്ങളിൽ വിജയം കൊയ്യുന്ന താരമായി മാക്സ് വെസ്റ്റാപ്പൻ മാറി. ഇതിഹാസതാരം മൈക്കൾ ഷുമാക്കറിനെ പിന്തള്ളിയാണ് ഡച്ച് താരം ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ദിവസം നടന്ന മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ 7 തവണ ലോക ചാമ്പ്യനായ മെഴ്സിഡിന്റെ ലൂയിസ് ഹാമിൽട്ടനെ മറികടന്നാണ് വെസ്റ്റാപ്പൺ വിജയം കുറിച്ചത്. രണ്ട് മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ 416 പോയിന്റുള്ള റെഡ്ബുൾ താരം ചാമ്പ്യൻഷിപ്പ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

2021 സീസണിൽ നേരിയ വത്യാസത്തിൽ ലൂയിസ് ഹാമിൽട്ടണിനെ മറികടന്ന് ചാമ്പ്യൻഷിപ്പ് നേടിയ വെസ്റ്റാപ്പൺ, ഇത്തവണ ആധികാരികമായിത്തന്നെയാണ് പോഡിയത്തിലേക്ക് എത്തുന്നത്. ബഹ്റൈനിൽ സീസണിലെ ആദ്യ മത്സരത്തിൽ തുടക്കം മുതൽ മുൻപന്തിയിൽ ഉണ്ടായിരുന്നെങ്കിലും 3 ലാപ്പുകൾ ശേഷിക്കെ സാങ്കേതിക തകരാർ കാരണം പിന്മാറേണ്ടി വന്നു. തുടർന്നുള്ള 8 മത്സരങ്ങളിൽ ആറിലും വെസ്റ്റാപ്പൺ തന്നെ ഒന്നാമതെത്തി. പിന്നീടുള്ള മത്സരങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് വെസ്റ്റാപ്പൺ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്.

സ്വർണ്ണം പതിച്ച ഹെൽമെറ്റുമായി വെസ്റ്റാപ്പൺ

2004 ൽ ഫോർമുലാ വൺ ഇതിഹാസം മൈക്കൾ ഷൂമാക്കർ സ്ഥാപിച്ച റെക്കോർഡാണ് വെസ്റ്റപ്പൺ ഇത്തവണ മറികടന്നത്. 2004 സീസണിലെ ആകെയുള്ള 18 മത്സരങ്ങളിൽ 13 ലും ഫെരാരിയുടെ മൈക്കൾ ഷൂമാക്കർ തന്നെയായിരുന്നു ഒന്നാമത്തെത്തിയത്. ഷൂമാക്കറുടെ അവസാന ചാമ്പ്യൻഷിപ്പ് വിജയവും ആ വർഷം ആയിരുന്നു. ആ റെക്കോർഡാണ് 14 വിജയങ്ങളോടെ വെസ്റ്റാപ്പൺ ഇപ്പോൾ പഴങ്കഥയാക്കിയത്.

2015ൽ ഫോർമുലാ വണ്ണിൽ റെഡ്ബുള്ളിനായി അരങ്ങേറിയ വെസ്റ്റാപ്പൺ തൊട്ടടുത്ത വർഷം തന്റെ കരിയറിലെ ആദ്യ ജയം സ്വന്തമാക്കി. 18 വയസും 7 മാസവും മാത്രമായിരുന്നു അന്ന് വെസ്റ്റാപ്പന്റെ പ്രായം. പിന്നീടങ്ങോട്ടുള്ള എല്ലാ സീസണുകളിലും ചാമ്പ്യൻഷിപ്പ് പട്ടികയിൽ ആദ്യ 6 സ്ഥാനങ്ങളിൽ വെസ്റ്റാപ്പൺ ഉണ്ടായിരുന്നു. 2019, 20 വർഷങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്താനും ഡച്ച് ഡ്രൈവർക്ക് സാധിച്ചു.

മഴമുലം ഇടയ്ക്ക് തടസ്സപ്പെട്ട മത്സരത്തിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ മാക്സ് വെസ്റ്റാപ്പൺ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ ലൂയിസ് ഹാമിൽട്ടണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു

2021 ഫോർമുലാ വൺ ലോക ചമ്പ്യൻഷിപ്പ് ആയിരുന്നു വെസ്റ്റാപ്പന്റെ കരിയറിലെ വഴിത്തിരവ്. 2017 മുതൽ 20 വരെ തുടർച്ചയായി 4 വർഷവും വിജയിച്ച മെഴ്സിഡിസിന്റെ ലൂയിസ് ഹാമിൽട്ടൺ തന്റെ 8 ാം ചമ്പ്യൻഷിപ്പ് ജയം പ്രതീക്ഷാണ് കളത്തിലിറങ്ങിയത്. 11 മത്സരങ്ങൾ പൂർത്തിയായ ഘട്ടത്തിൽ ലൂയിസ് ഹമിൽട്ടണ് മാക്സ് വെസ്റ്റാപ്പനെക്കാൾ 11 പോയിന്റിന്റെ ലീഡായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് നടന്ന 7 മത്സരങ്ങളിൽ 4 ലും വിജയം നേടിയ വെസ്റ്റാപ്പൺ ഹാമിൽട്ടണ് കടുത്ത വെല്ലുവിളിയുയർത്തി മുന്നിലെത്തി. ഇതോടെ സീസണിലെ ശേഷിക്കുന്ന നാല് മത്സരങ്ങളും ചാമ്പ്യൻഷിപ്പ് ജേതാവിനെ കണ്ടെത്തുന്നതിൽ നിർണ്ണായകമായി.

തുടർന്നുള്ള 3 മത്സരങ്ങളിൽ ഹാമിൽട്ടൺ തന്നെ ജേതാവായി. ഇതോടെ ഏറ്റവും ഒടുവിലത്തെ മത്സരമായ അബുദാബി ഗ്രാന്റ് പ്രീ അക്ഷരാർത്ഥത്തിൽ ഫൈനലായി. മഴമുലം ഇടയ്ക്ക് തടസ്സപ്പെട്ട മത്സരത്തിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ മാക്സ് വെസ്റ്റാപ്പൺ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ ലൂയിസ് ഹാമിൽട്ടണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 8 പോയിന്റിന്റെ നേരിയ വത്യാസത്തിൽ വെസ്റ്റാപ്പൻ കന്നി കിരീട നേട്ടത്തിലേക്ക് കുതിച്ചെത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹാമിൽട്ടണും മെഴ്സിഡിസും തുടർന്നുവന്ന ആധിപത്യത്തിനും ഇതോടെ വിരാമമായി.

ലൂയിസ് ഹാമിൽട്ടണും മാക്സ് വെസ്റ്റാപ്പനും

എന്നാൽ 2021 ൽ കഥ മാറി. ഹാമിൽട്ടണും വെസ്റ്റാപ്പണും തമ്മിൽ കടുത്ത പോരാട്ടം പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിൽ വെസ്റ്റാപ്പൺ തന്റെ വിശ്വരൂപം പുറത്തെടുത്തു. സീസണിന്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വെസ്റ്റാപ്പൺ പകുതി മത്സരങ്ങൾ പൂർത്തിയയപ്പോൾത്തന്നെ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലെ അമേരിക്കൻ ഗ്രാൻ പ്രീ കൂടി വിജയച്ചതോടെ മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കെ ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പിച്ചു.

സമീപകാലത്ത് ആദ്യമായി താളം കണ്ടെത്താൻ കഴിയാതെ ഉഴറിയ ഹാമിൽട്ടണ് സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാനായിട്ടില്ല. ഈ സീസണിലെ കാറിൽ മെഴ്സിഡിസ് സാങ്കേതികമായി വരുത്തിയ മാറ്റങ്ങളും ഹാമിൽട്ടണ് തിരിച്ചടിയായി.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്