SPORT

ഹംഗറിയിലും വെഴ്‌സ്റ്റാപ്പന്‍; റെഡ്ബുള്ളിന് തുടരെ 12-ാം ജയം, റെക്കോഡ്

തുടര്‍ച്ചയായി 11 കിരീടം നേടി 1988-ല്‍ മക്‌ലാരന്‍ സ്ഥാപിച്ച റെക്കോഡാണ് 35 വര്‍ഷത്തിനു ശേഷം റെഡ്ബുള്‍ തകര്‍ത്തത്

വെബ് ഡെസ്ക്

ഫോര്‍മുല വണ്‍ ട്രാക്കില്‍ റെഡ്ബുളളിന്റെ മാക്‌സ് വെഴ്‌സ്റ്റാപ്പന്റെ എതിരില്ലാത്ത കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയിലും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ വെഴ്‌സ്റ്റാപ്പന്‍ തുടര്‍ച്ചയായ ഏഴാം കിരീടമാണ് നേടിയത്.

വെഴ്‌സ്റ്റാപ്പന്റെ മികവില്‍ റെഡ്ബുള്ളിന്റെ തുടര്‍ച്ചയായ 12-ാം കിരീടവുമായിരുന്നു ഇത്. ഇതോടെ ഫോര്‍മുല വണ്‍ ചരിത്രത്തില്‍ അപൂര്‍വ റെക്കോഡിനും റെഡ്ബുള്‍ ഉടമകളായി. തുടരെ ഏറ്റവും കൂടുതല്‍ കിരീടമെന്ന റെക്കോഡാണ് റെഡ്ബുള്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായി 11 കിരീടം നേടി 1988-ല്‍ മക്‌ലാരന്‍ സ്ഥാപിച്ച റെക്കോഡാണ് 35 വര്‍ഷത്തിനു ശേഷം റെഡ്ബുള്‍ തകര്‍ത്തത്.

പോള്‍പൊസിഷനില്‍ രണ്ടാം സ്ഥാനത്തു നിന്ന് മത്സരം ആരംഭിച്ച വെഴ്‌സ്റ്റാപ്പന് മികച്ച തുടക്കമാണ് ലഭിച്ചത്. പോള്‍ പൊസിഷനില്‍ ഒന്നാമതുണ്ടായിരുന്ന മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണെ ആദ്യ ലാപ്പില്‍ തന്നെ മറികടന്ന വെഴ്‌സ്റ്റാപ്പന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

മക്‌ലാരന്റെ ലാന്‍ഡോ നോറിസസാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റെഡ്ബുള്ളിന്റെ തന്നെ സെര്‍ജിയോ പെരേസ് മൂന്നാമതെത്തിയപ്പോള്‍ ലൂയിസ് ഹാമില്‍ട്ടണ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു