നിഖാത് സരീൻ 
SPORT

ഇടിക്കൂട്ടിൽ നിന്ന്‌ വീണ്ടും സ്വർണം

വെബ് ഡെസ്ക്

കോമൺവെൽത്ത്‌ ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. വനിതകളുടെ ലൈറ്റ് ഫ്‌ളൈവെയ്റ്റ് വിഭാഗത്തിൽ നിഖാത് സരീനാണ് സ്വർണം നേടിയത്. എല്ലാ റൗണ്ടിലും മുഴുവൻ പോയിന്റും നേടി എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കായിരുന്നു നിഖാത്തിന്റെ വിജയം. ബിർമിംഗ്ഹാം കോമൺവെൽത്ത്‌ ഗെയിംസിലെ എല്ലാ മത്സരങ്ങളിലും ഇതേ സ്കോറിനായിരുന്നു നിഖാത്തിന്റെ വിജയം.

ക്വാർട്ടറിലും സെമിയിലും സമ്പൂർണ ആധിപത്യം പുലർത്തിയ നിഖാത് ഫൈനലിലും തന്റെ മികവ് തുടർന്നു. വടക്കൻ അയർലൻഡ് തരാം കാർലി മക്നൗളിനെയാണ് ഇന്ത്യൻ താരം ഫൈനലിൽ തോൽപ്പിച്ചത്. കഴിഞ്ഞ കോമൺവെൽത്ത്‌ ഗെയിംസിലെ വെള്ളിമെഡൽ ജേതാവായിരുന്നു കാർലി മക്നൗൾ.

2019 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ നിഖാത് 2022ൽ ഇസ്താംബുളില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ഇതോടെ പതിനേഴ് സ്വർണവും പന്ത്രണ്ട് വെള്ളിയും പത്തൊൻപത് വെങ്കലവുമായി ഇന്ത്യക്ക്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?