SPORT

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍; ചരിത്രം കുറിച്ച് ഇന്ത്യയുടെ നീതു ഘഗാസ്

വിജയത്തോടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആറാമത്തെ വനിതാ ബോക്‌സറായി നീതു ഘഗാസ്

വെബ് ഡെസ്ക്

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഇന്ത്യയുടെ ബോക്‌സിങ് താരം നീതു ഘഗാസ്. വിജയത്തോടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറായിരിക്കുകയാണ് നീതു ഘഗാസ്. ഫൈനലില്‍ മംഗോളിയയുടെ ലുട്‌സായ്ഖാന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ തകര്‍ത്താണ് ഇന്ത്യന്‍ താരം സ്വര്‍ണമെഡല്‍ നേടിയത്. 48 കിലോഗ്രാം മത്സരവിഭാഗത്തിലാണ് 5.0 സ്‌കോറില്‍ നീതു ചരിത്ര നേട്ടം കരസ്ഥമാക്കിയത് .

ടൂര്‍ണമെന്റ് ചരിത്രത്തില്‍ തന്നെ സ്വര്‍ണമെഡല്‍ നേടുന്ന ആറാമത്തെ വനിതാ ഇന്ത്യന്‍ താരം എന്ന ബഹുമതിയും നീതു ഘഗാസിന് സ്വന്തം. മേരി കോം,ലായ്ശ്രാം സരിത ദേവി ജെന്നി, ലേഖ, നിഖാന്ത സരിന്‍ എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ മംഗോളിയ താരത്തിന് പ്രതിരോധിക്കാന്‍ അവസരം നല്‍കാതെയായിരുന്നു താരത്തിന്‍റെ പ്രകടനം. ന്യൂഡല്‍ഹിയാണ് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയത്വം വഹിക്കുന്നത്. രണ്ട് തവണ യൂത്ത് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവായ നീതുവിന്‍റെ ആദ്യത്തെ കോമൺവെൽത്ത് ഗെയിംസാണിത്. 2018 ൽ ബുഡാപെസ്റ്റിൽ നടന്ന യൂത്ത് ഗെയിംസിലും 2017 ൽ ഗുവാഹത്തിയിൽ നടന്ന യൂത്ത് ഗെയിംസിലും നീതു സ്വർണ മെഡലുകൾ നേടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ