Olympics 2024

പാരീസ് ഒളിമ്പിക്‌സ്; ആദ്യ സ്വര്‍ണം ചൈനയ്ക്ക്, ആദ്യ മെഡല്‍ നേട്ടം കസാഖിസ്ഥാന്

10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് മെഡല്‍ റൗണ്ടില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല.

വെബ് ഡെസ്ക്

ലോക കായിക മാമാങ്കത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കം. രണ്ട സ്വര്‍ണം നേടി ചൈന മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം കുറിച്ചു. 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങ് മിക്സഡ് വിഭാഗത്തിലാണ് ചൈനയുടെ മെഡല്‍ നേട്ടം. ഫൈനലില്‍ ദക്ഷിണകൊറിയയെ 16-12ന് തോല്‍പിച്ചാണ് ചൈനയുടെ നേട്ടം. ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമാണ് ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും മത്സരം സ്വന്തമാക്കിയത്.

ഈ വിഭാഗത്തില്‍ സൗത്ത് കൊറിയക്കാണ് വെള്ളി. കസാഖിസ്ഥാന്‍ വെങ്കലവും നേടി. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ജര്‍മന്‍ സഖ്യത്തെയാണ് കസാഖിസ്ഥാന്‍ തോല്‍പിച്ചത്. ജര്‍മനിയെ 17-5ന് പരാജയപ്പെടുത്തിയാണ് കസാഖ്‌സ്താന്‍ ഷൂട്ടിങ് ടീം പാരീസിലെ ആദ്യ മെഡല്‍ എന്ന നേട്ടവും സ്വന്തമാക്കിയത്.

അലക്സാന്‍ഡ്ര ലെ, ഇസ്ലാം സത്പയെവ് എന്നിവരടങ്ങിയ സഖ്യമാണ് കസാഖ്‌സ്താനായി വെങ്കലം സ്വന്തമാക്കിയത്. ജര്‍മനിയുടെ അന്ന യാന്‍സെന്‍, മാക്സിമിലിയന്‍ ഉള്‍ബ്രിച്ച് സഖ്യത്തെയാണ് കസാഖ്‌സ്താന്‍ സഖ്യം പരാജയപ്പെടുത്തിയത്. ഈയിനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ റൗണ്ടില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി ഇറങ്ങിയ രമിത ജിന്‍ഡാല്‍ അര്‍ജുന്‍ ബബുത, എലവേനില്‍ വലറിവാന്‍ സന്ദീപ് സിങ് സഖ്യങ്ങള്‍ യഥാക്രമം ആറ്, 12 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ