33-ാം ഒളിമ്പിക്‌സിന് പാരിസില്‍ ഇന്നലെ ഔദ്യോഗിക തുടക്കമായി. ഗെയിംസ് വേദിക്ക് പുറത്ത് ചരിത്രത്തിലാദ്യമായി ഉദ്ഘാടന ചടങ്ങ് നടന്നു. സെയിൻ നദിയില്‍ നടന്ന പരേഡില്‍ ഇന്ത്യയുടെ പതാകയേന്തിയത് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ടേബിള്‍ ടെന്നിസ് താരം ശരത് കമാലും ചേർന്നായിരുന്നു. ബാഡ്‌മിന്റണ്‍, തുഴച്ചില്‍, ഷൂട്ടിങ്, ടെന്നിസ്, ടേബിള്‍ ടെന്നിസ്, ബോക്‌സിങ്, ഹോക്കി എന്നീ ഇനങ്ങളിലാണ് ആദ്യ ദിവസത്തെ ഇന്ത്യയുടെ മത്സരങ്ങള്‍.
ഇന്ത്യയുടെ ഇന്നത്ത മത്സരങ്ങള്‍ അറിയാം
12:30 PM - ഷൂട്ടിങ് (10 മീറ്റർ എയർ റൈഫിള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷൻ). രമിത ജിൻഡല്‍, അർജുൻ ബാബുത എന്നിവരടങ്ങിയതാണ് ഒരു ടീം. രണ്ടാം സംഘത്തില്‍ എലവെനില്‍ വാലറിവനും സന്ദീപ് സിങ്ങും ഉള്‍പ്പെടുന്നു. യോഗ്യത നേടിയല്‍ മെഡല്‍ പോരാട്ടവും ഇന്നുണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് മത്സരം.
12:30 PM - തുഴച്ചില്‍ (പുരുഷന്മാരുടെ സ്കള്‍സ് ഹീറ്റ്‌സ് സിംഗിള്‍). ബല്‍രാജ് പൻവാറാണ് മത്സരിക്കുന്നത്.
02:00 PM - ഷൂട്ടിങ് (പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റള്‍ ക്വാളിഫിക്കേഷൻ. അർജുൻ സിങ് സീമ, സരബ്‌ജോത് സിങ് എന്നിവരാണ് കളത്തിലുള്ളത്.
03:30 PM - ടെന്നിസ് (പുരുഷ വിഭാഗം ഡബിള്‍സ് ആദ്യ റൗണ്ട്). രോഹൻ ബൊപ്പണ്ണ, ശ്രീരാം ബലാജി സഖ്യത്തിന് ഫ്രഞ്ച് ടീമാണ് എതിരാളികള്‍. ഫാബിയാൻ റിബോള്‍, എഡ്വാർഡ് റോജർ വാസലിൻ എന്നിവരാണ് ഫ്രഞ്ച് ടീമിനെ പ്രതിനിധീകരിക്കുന്നത്.
04:00 PM - ഷൂട്ടിങ് (വനിതകളുടെ 10 മീറ്റർ പിസ്റ്റള്‍ യോഗ്യതാറൗണ്ട്). മനു ഭാക്കർ, റിഥം സാങ്‌വാൻ എന്നിവരാണ് മത്സരിക്കുന്നത്.
07:10 PM ശേഷം - ബാഡ്മിന്റണ്‍ (പുരുഷ സിംഗിള്‍സ്, ഗ്രൂപ്പ് സ്റ്റേജ്), ഗ്രൂപ്പ് എല്ലില്‍ ലക്ഷ്യ സെൻ ഗോട്ടിമാലയുടെ കെവിൻ കോർഡണെ നേരിടും.
07:15 PM - ടേബിള്‍ ടെന്നിസ് (പുരുഷ സിംഗിള്‍സ് ആദ്യ ഘട്ടം). ഹർമീത് ദേശായി ജോർദാന്റെ സെയിദ് അബൊ യമനെ നേരിടും.
08:00 PM ശേഷം - ബാഡ്മിന്റണ്‍ (പുരുഷ ഡബിള്‍സ് ഗ്രൂപ്പ് സ്റ്റേജ്) ഗ്രൂപ്പ് സിയില്‍ സത്വിക്ക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫ്രാൻസിന്റെ ലൂക്കാസ് കോർവീ-റോണൻ ലാബർ സഖ്യത്തെ നേരിടും.
09:00 PM - ഹോക്കി പൂള്‍ ബിയില്‍ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.
11:50 PM - ബാഡ്മിന്റണ്‍ (വനിത ഡബിള്‍സ് ഗ്രൂപ്പ് സ്റ്റേജ്). ഗ്രൂപ്പ് സിയില്‍ അശ്വിനി പൊന്നപ്പ - താനിഷ ക്രാസ്റ്റൊ സഖ്യം കൊറിയയുടെ കി സോ യോങ്, കോങ് ഹി യോങ്ങിനെ നേരിടും.
12:02 AM - ബോക്സിങ് (വനിതകളുടെ 54 കിലോ ഗ്രാം റൗണ്ട് ഓഫ് 32). പ്രീതി പവാർ വിയറ്റ്നാമിന്റെ തി കി അൻഹ് വോ.