Olympics 2024

നഷ്ടസ്വപ്നം, നീരജിന് വെള്ളി; ഒളിമ്പിക് റെക്കോഡോടെ സ്വർണമണിഞ്ഞ് പാകിസ്താന്റെ അർഷാദ് നദീം

ഫൈനലിലെ രണ്ടാമത്തെ ത്രോയിലായിരുന്നു നീരജ് തന്റെ മികച്ച ദൂരം കണ്ടെത്തിയത്

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്‌സില്‍ ആവേശപ്പോരാട്ടം കണ്ട ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി ഉറപ്പിച്ചത്. പാകിസ്താന്റെ അർഷാദ് നദീമിനാണ് സ്വർണം. ഒളിമ്പിക് റെക്കോഡോടെയാണ് നേട്ടം. 92.97 മീറ്ററാണ് അർഷാദ് എറിഞ്ഞത്. ഗ്രെനേഡയുടെ ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം (88.54 മീറ്റർ).

തന്റെ രണ്ടാമത്തെ ത്രോയിലായിരുന്നു അർഷാദ് ഒളിമ്പിക് റെക്കോർഡ് മറികടന്നത്. 2008 ബീജിങ് ഒളിമ്പിക്‌സില്‍ നോർവെ താരം ആൻഡ്രിയാസ് തോർക്കില്‍ഡ്‌സൻ കുറിച്ച റെക്കോഡാണ് മറികടന്നത്. 90.57 മീറ്ററായിരുന്നു ആൻഡ്രിയാസിന്റെ ദൂരം.

നീരജിന്റെ ആദ്യ ത്രൊ ഫൗളായിരുന്നു. രണ്ടാമത്തെ ത്രോയിലായിരുന്നു 89.45 മീറ്റർ എറിഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തേതും സീസണിലെ താരത്തിന്റെ മികച്ച ത്രോയുമായിരുന്നു ഇത്. നീരജെറിഞ്ഞ ആറ് ത്രോയില്‍ നാലും ഫൗളായി മാറി.

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു നീരജിന്റെ ഫൈനല്‍ പ്രവേശം. 84 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.

പരുക്കിന്റെ പിടിയിലായിരുന്ന നീരജ് ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷം ആദ്യം ഇറങ്ങിയത് ഒളിമ്പിക് വേദിയിലായിരുന്നു. എന്നാല്‍ ത്രോയിങ് പിറ്റില്‍ നിന്നു അല്‍പകാലം വിട്ടുനിന്നതിന്റെ ആലസ്യമൊന്നുമില്ലാത്ത പ്രകടനമായിരുന്നു നീരജിന്റേത്.

അതേസമയം യോഗ്യതാ റൗണ്ടില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍കുമാര്‍ ജെന ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 80.73 മീറ്റര്‍ ദൂരം മാത്രമാണ് കിഷോറിന് കണ്ടെത്താനായത്. എ ഗ്രൂപ്പില്‍ മത്സരിച്ച കിഷോര്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി