Olympics 2024

Paris Olympics 2024 | സ്വർണമണിയുമോ നീരജ്? പ്രധാന എതിരാളികള്‍ ഇവർ

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് ജാവലിൻ ത്രൊ താരം നീരജ് ചോപ്ര. ടോക്യോയില്‍ 87.58 മീറ്റർ ദൂരം എറിഞ്ഞായിരുന്നു നീരജ് സ്വർണമണിഞ്ഞത്. ഒളിമ്പിക് ചാമ്പ്യനായി മാത്രമല്ല ലോക ചാമ്പ്യനായാണ് നീരജ് പാരീസിലെത്തുന്നത്. ഈ വർഷം മൂന്ന് ഇവന്റുകളില്‍ മാത്രമാണ് നീരജ് പങ്കെടുത്തിട്ടുള്ളത്. 2024 സീസണിലെ മികച്ച പ്രകടനങ്ങളെടുക്കുകയാണെങ്കില്‍ നാലാം സ്ഥാനത്താണ് നീരജുള്ളത്. പാരീസിലെ നീരജിന്റെ പ്രധാന എതിരാളികള്‍ ആരെല്ലാമാണെന്ന് പരിശോധിക്കാം.

യാക്കൂബ് വാഡ്‍ലെ

യാക്കൂബ് വാഡ്‍ലെ

(സീസണ്‍ ബെസ്റ്റ്: 88.65, പേഴ്‌സണല്‍ ബെസ്റ്റ്: 90.88)

ടോക്യോയില്‍ നീരജ് സ്വർണമണിഞ്ഞപ്പോള്‍ വെള്ളി നേടിയത് ചെക്ക് റിപ്പബ്ലിക്ക് താരമായ യാക്കൂബായിരുന്നു. ലോക ചാമ്പ്യൻഷിപ്പില്‍ നീരജിന് പിന്നില്‍ മൂന്നാം സ്ഥാനത്തുമായിരുന്നു താരം. യൂറോപ്യൻ ചാമ്പ്യൻഷിപ്പില്‍ 88.65 മീറ്റർ ദൂരമെറിഞ്ഞ് യൂക്കൂബ് സ്വർണം സ്വന്തമാക്കിയിരുന്നു.

ജൂലിയൻ വെബ്ബർ

ജൂലിയൻ വെബ്ബർ

(സീസണ്‍ ബെസ്റ്റ്: 88.37, പേഴ്‌സണല്‍ ബെസ്റ്റ്: 89.54)

ടോക്യോയില്‍ നഷ്ടമായ മെഡല്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമായിരിക്കും ജർമൻ താരമായ വെബ്ബറിന്. ടോക്യോയില്‍ നാലാം സ്ഥാനം കൊണ്ട് താരത്തിന് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 88.37 മീറ്റർ എറിഞ്ഞ സീസണിലെ രണ്ടാമത്തെ മികച്ച ദൂരവുമായാണ് പാരീസിലേക്ക് താരമെത്തുന്നത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പില്‍ വാഡ്‌ലെയ്ക്ക് പിന്നിലായി രണ്ടാമത് വെബ്ബർ എത്തിയിരുന്നു.

മാക്‌സ് ഡേനിങ്

മാക്‌സ് ഡേനിങ്

(സീസണ്‍ ബെസ്റ്റ്: 90.20, പേഴ്‌സണല്‍ ബെസ്റ്റ്: 90.20)

2024 സീസണില്‍ പുരുഷ വിഭാഗത്തില്‍ 90 മീറ്ററിന് മുകളില്‍ ദൂരം കണ്ടെത്തിയ ഏകതാരമാണ് ജർമനിയുടെ മാക്‌സ് ഡേനിങ്. പക്ഷേ, പിന്നീട് ഇതിന് അടുത്തൊരു ദൂരം കണ്ടെത്താൻ താരത്തിന് സാധിക്കാതെ പോയിരുന്നു. എന്നിരുന്നാലും മെഡല്‍ സാധ്യതയുള്ള താരമാണ് മാക്സ്.

ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സ്

ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സ്

(സീസണ്‍ ബെസ്റ്റ്: 86.62, പേഴ്‌സണല്‍ ബെസ്റ്റ്: 93.07)

അന്താരാഷ്ട്ര വേദികളില്‍ മികച്ച പ്രകടനത്തോടെയായിരുന്നു 2024 സീസണ്‍ മുൻ ലോക ചാമ്പ്യൻകൂടിയായ ആൻഡേഴ്‌സണ്‍ ആരംഭിച്ചത്. 2022 നാല് ഇവന്റുകളില്‍ 90 മീറ്ററിന് മുകളില്‍ എറിയാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് താരത്തിന്റെ മികവും ഇടിയുകയായിരുന്നു. എന്നാല്‍ ഖത്തറില്‍ 88 മീറ്ററെറിഞ്ഞതോടെ മെഡല്‍ സാധ്യതയിലേക്ക് ആൻഡേഴ്‌സുമെത്തി.

അർഷാദ് നദീം

(സീസണ്‍ ബെസ്റ്റ്: 84.21, പേഴ്‌സണല്‍ ബെസ്റ്റ്: 90.18)

സീസണിലെ മികച്ച പ്രകടനങ്ങളെടുത്താല്‍ 16-ാം സ്ഥാനത്താണ് അർഷാദ്. എന്നാല്‍ നിർണായക നിമിഷത്തില്‍ മികവ് പുറത്തെടുക്കാൻ അർഷാദിന് കഴിയാറുണ്ട്. 84.21 ആണ് സീസണിലെ പ്രകടനം. 90 മീറ്ററിന് മുകളിലെറിഞ്ഞ ചരിത്രവും അർഷാദിനുണ്ട്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്