Olympics 2024

Paris Olympics 2024 | ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് 'കുശാല്‍'; സ്വപ്നില്‍ കുസാലിന് 50 മീറ്റർ റൈഫിള്‍ 3 പൊസിഷന്‍സില്‍ വെങ്കലം

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്‌സില്‍ പുരുഷ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലയ്ക്ക് വെങ്കലം. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. 451.4 പോയിന്റോടെയായിരുന്നു വെങ്കലനേട്ടം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരൻകൂടിയാണ് സ്വപ്‌നില്‍.

ചൈനയുടെ ലിയു യുകുനാണ് സ്വർണം (463.3 പോയിന്റ്). യുക്രെയ്‌ന്റെ സെർഹി കുലിഷിനാണ് വെള്ളി. 461.3 പോയിന്റായിരുന്നു കുലിഷ് സ്വന്തമാക്കിയത്.

പാരീസില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കറാണ് ആദ്യ വെങ്കലം നേടിയത്. 221 പോയിന്റോടെയാണ് മെഡല്‍ നേട്ടം. തെക്കൻ കൊറിയയുടെ ഓഹ് യെ ജിൻ (243.2 പോയിന്റ്), കിം യെ ജി (241.3 പോയിന്റ്) എന്നിവർക്കാണ് യഥാക്രമം സ്വർണവും വെള്ളിയും. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം കൂടിയാണ് മനു.

10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം ഇവന്റിലായിരുന്നു രണ്ടാം വെങ്കല മെഡല്‍ നേട്ടം. സരബ്‌ജോത് സിങ്ങും മനുവുമായിരുന്നു സഖ്യമായി മത്സരിച്ചിരുന്നത്. തെക്കൻ കൊറിയൻ സഖ്യത്തെ 16-10 എന്ന മാർജിനിലായിരുന്നു കീഴടക്കിയത്. മനുവിന്റെ ഒളിമ്പിക്‌സിലെ രണ്ടാം മെഡല്‍കൂടിയായിരുന്നു ഇത്. സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമാകാനും മനുവിനായി.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ