Olympics 2024

Paris Olympics 2024 | വീര്യത്തോടെ വിനേഷ് ഫൈനലിലേക്ക്; ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ

സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയത്

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്‌സ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. ഇതോടെ വിനേഷ് മെഡലുറപ്പിച്ചു. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയാണ് വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡാണ് കലാശപ്പോരില്‍ എതിരാളി.

ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയാണിത്.

ക്വാർട്ടർ ഫൈനലില്‍ യുക്രെയ്‌ന്റെ ഒക്സാന ലിവാച്ചിനെയായിരുന്നു പരാജയപ്പെടുത്തിയത്. 7-5 എന്ന സ്കോറിനായിരുന്നു ജയം.

നേരത്തെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനും ഇന്ത്യന്‍ താരവുമായ നീരജ് ചോപ്രയും ഫൈനലില്‍ കടന്നിരുന്നു. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു നീരജിന്റെ ഫൈനല്‍ പ്രവേശം. 84 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.

പരുക്കിന്റെ പിടിയിലായിരുന്ന നീരജ് ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷം ആദ്യം ഇറങ്ങിയത് ഒളിമ്പിക് വേദിയിലായിരുന്നു. എന്നാല്‍ ത്രോയിങ് പിറ്റില്‍ നിന്നു അല്‍പകാലം വിട്ടുനിന്നതിന്റെ ആലസ്യമൊന്നുമില്ലാത്ത പ്രകടനമായിരുന്നു നീരജിന്റേത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ