Olympics 2024

ടോക്കിയോയില്‍ കണ്ണീര്‍, പാരീസില്‍ അഭിമാനം; മനുഭാക്കറിന്റെ ഒളിമ്പിക്‌സ് യാത്ര

വെങ്കലത്തിലും സംതൃപ്തയായിരുന്നില്ല മനു. ഇനി സ്വർണം നേടാനുള്ള യാത്രയിലായിരിക്കണം

വെബ് ഡെസ്ക്

വേദി 2020 ടോക്ക്യോ ഒളിമ്പിക്‌സ്. തന്റെ ആദ്യ ഒളിമ്പിക്‌സിനെത്തിയതായിരുന്നു മനു ഭാക്കർ. മെഡല്‍ പ്രതീക്ഷ തന്നെയായിരുന്നു മനുവെന്ന് പറയുന്നതില്‍ തെറ്റില്ലായിരുന്നു. എന്നാല്‍ അന്ന് ടോക്ക്യൊ മനുവിന് കാത്തുവെച്ചത് മെഡലായിരുന്നില്ല, പകരം കണ്ണീരായിരുന്നു. പിസ്റ്റളിനുണ്ടായ തകരാർ മനുവില്‍ നിന്ന് തട്ടിയെടുത്തത് മത്സരത്തിനിടിയിലെ ആറ് മിനുറ്റും ആത്മവിശ്വാസവും കൂടിയായിരുന്നു. കിട്ടിയ ഗംഭീര തുടക്കത്തില്‍ നിന്ന് തലകുനിച്ച് മടക്കം.

പങ്കെടുത്ത ഇവന്റുകളിലെല്ലാം തന്നെ പോഡിയത്തിലെത്തിയ ചരിത്രമുണ്ടായിരുന്ന മനുവിന് ആ നിമിഷം ഒരു ദുസ്വപ്നം തന്നെയായിരുന്നു. മാനസിക സമ്മർദത്തിലായ മനും അന്ന് ആശ്വാസം കണ്ടെത്താനെത്തിയത് കേരളത്തിലായിരുന്നു. എന്നാല്‍ ചെറായിക്കടുത്തുള്ള റിസോർട്ടിലെ തന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങാൻ പോലും മനു തയാറായിരുന്നില്ല. പിസ്റ്റള്‍ കൈകൊണ്ട് പോലും തൊടാതിരുന്ന നീണ്ട 25 ദിവസങ്ങള്‍.

ഇവിടെ നിന്നായിരുന്നു മനുവിന്റെ വീണ്ടെടുപ്പിന്റെ കഥയുടെ തുടക്കവും. ഏറ്റവും കൈപ്പേറിയ ഓർമയെന്നായിരുന്നു മനു ടോക്ക്യോയെ വിശേഷിപ്പിച്ചത്. ഡല്‍ഹിയിലേക്കുള്ള മടക്കവും പാരീസിലേക്കുള്ള മെഡലിലേക്കുള്ള യാത്രയും ആരംഭിച്ചതും അവിടെ നിന്ന് തന്നെ. കൃത്യം മൂന്ന് വർഷങ്ങള്‍ക്ക് ശേഷം, ചരിത്രം കുറിച്ചുകൊണ്ടാണ് പാരീസില്‍ മനു ടോക്ക്യോയിലെ കണ്ണീർ തുടച്ചത്.

ഷൂട്ടിങ്ങില്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിത. 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ വെങ്കലം നേട്ടം. 221 പോയിന്റോടെയാണ് മെഡല്‍ നേട്ടം. തെക്കൻ കൊറിയയുടെ ഓഹ് യെ ജിൻ (243.2 പോയിന്റ്), കിം യെ ജി (241.3 പോയിന്റ്) എന്നിവർക്കാണ് യഥാക്രമം സ്വർണവും വെള്ളിയും.

യോഗ്യതാ റൗണ്ടില്‍ 580 പോയിന്റോടെയായിരുന്നു ഫൈനലിലേക്ക് മനു കുതിച്ചത്. മൂന്നാം സ്ഥാനത്തായിരുന്നു യോഗ്യതാ റൗണ്ടിലും. സ്വർണം നേടിയ ഓഹ് യെ ജിന്നായിരുന്നു യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തെത്തിയ ഹംഗറിയുടെ വെറോണിക്ക മേജർ ഫൈനലില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. വെങ്കലത്തിലും സംതൃപ്തയായിരുന്നില്ല മനു. ഇനി സ്വർണം നേടാനുള്ള യാത്രയിലായിരിക്കണം. 22-ാം വയസില്‍ പാരീസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പാക്കിയിരിക്കുന്നു മനു. തന്റെ മെഡല്‍ ശേഖരത്തില്‍ പൊന്നിന്റെ തിളക്കമുള്ള ഒരുവെങ്കലം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ