പാരീസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന്റെ അപ്പീലില്‍ വിധി പ്രസ്താവം നീട്ടിവച്ചു ലോക കായിക തര്‍ക്ക പരിഹാര കോടതി. വിധി പ്രസ്താവം ചൊവ്വാഴ്ച നടത്തുമെന്ന് കോടതി അറിയിച്ചു.
ഫൈനലിനു മുമ്പായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് വിനേഷ് അയോഗ്യ ആക്കപ്പെട്ടത്. വിനേഷിന് വെള്ളി മെഡല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9:30-ന് മുമ്പായി ഈ വിഷയത്തില്‍ വിധി പ്രസ്താവിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അപ്പീലിന്മേല്‍ വാദം പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. എന്നാല്‍ വിധി പ്രസ്താവം നീട്ടിവയ്ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
വിനേഷിന്റെ അയോഗ്യത ഉത്തേജക മരുന്ന് ഉപയോഗം പോലുള്ള മോശം പ്രവൃത്തിയുടെ പേരിലല്ലെന്നും ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലായി കണ്ടതിനെ തുടര്‍ന്നായിരുന്നുവെന്നും വിനേഷിന്റെ പേരില്‍ ഹാജരായ അഭിഭാകര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയൃം വിദുഷ്പന്ത് സിംഘാനിയുമാണ് വിനേഷിനു വേണ്ടി കോടതിയില്‍ ഹാജരായത്.