SPORT

'ലോക ഒന്നാം നമ്പര്‍ ബൗളര്‍, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വാട്ടര്‍ ബോയ്'; ആർ അശ്വിനെ പുറത്തിരുത്തിയതില്‍ വ്യാപക വിമർശനം

രണ്ട് വർഷം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ആർ അശ്വിൻ.

വെബ് ഡെസ്ക്

ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനൽ മത്സരത്തിൽ നിന്നും രവിചന്ദ്രൻ അശ്വിനെ പ്ലേയിംഗ് ഇലവനിൽ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക വിമര്‍ശനം. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കോൺഗ്രസ് എംപി ശശി തരൂർ, മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ചരേക്കര്‍, മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി, ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയവരില്‍ പ്രധാനികള്‍.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ അശ്വിനെ കളിപ്പിക്കാത്തതിനെ വിമർശിച്ച് ട്വീറ്റിലൂടെയാണ് ശശി തരൂർ പ്രതികരണവുമായി രം​ഗത്തെത്തിയത്.

'ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ തകര്‍ച്ചയില്‍ ഓസ്‌ട്രേലിയ നന്നായി കരകയറി. ഉച്ചഭക്ഷണത്തിന് മുമ്പ് രണ്ട് ഓവർ എറിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അവിശ്വസനീയമാംവിധം, ഇംഗ്ലണ്ടിലെ ഏറ്റവും സ്പിൻ-സൗഹൃദ ഗ്രൗണ്ടിൽ അവരുടെ ആദ്യ ഏഴിൽ നാല് ഇടംകൈയ്യൻമാർ കളിക്കുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട എതിരാളികൾക്കെതിരെ, ലോകത്തിലെ ഒന്നാം റാങ്കിലുള്ള ബൗളറെ ഇന്ത്യ ടീമിൽ നിന്ന് പുറത്താക്കി! ആശ്ചര്യം'... അദ്ദേഹം ട്വീറ്റ് ചെയ്തു.

രവിചന്ദ്രൻ അശ്വിനെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യയുടെ തീരുമാനം വലിയ പിഴവെന്ന് ചൂണ്ടിക്കാട്ടി മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങും രംഗത്തെത്തിയിരുന്നു. ഓഫ് സ്പിന്നറെ ഒഴിവാക്കിയ വിഷയം ചൂണ്ടിക്കാട്ടിയ പോണ്ടിംഗ്, ഇടംകൈയ്യൻ ഓസ്‌ട്രേലിയൻ ബാറ്റിംഗ് ഓർഡറിനെതിരെ ഇന്ത്യ അശ്വിന്റെ നഷ്ടം തിരിച്ചറിയുമെന്ന് പ്രതികരിച്ചു. "ഇപ്പോൾ അവർ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു. പന്ത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നാണ് അവർ കണക്ക് കൂട്ടുന്നത്. എന്നാൽ, ഈ കളി തുടരുമ്പോൾ, അത് മാറുമെന്ന് ഞാൻ കരുതുന്നു. ഓസ്‌ട്രേലിയൻ ഇടംകൈയ്യൻ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു അശ്വിൻ. അവൻ അവിടെ ഇല്ല," പോണ്ടിങ് ചാനൽ സെവനോട് പറഞ്ഞു.

അതേസമയം, ഏറ്റവും പ്രധാനപ്പെട്ട ഫൈനലിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിന്ന് അശ്വിനെ ഒഴിവാക്കിയതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ ഞെട്ടല്‍ പ്രകടിപ്പിച്ചു. ഓസ്ട്രേലിയൻ നിരയിലെ ഇടംകൈയ്യൻമാരുടെ എണ്ണം പരിഗണിക്കുമ്പോള്‍ അശ്വിന്‍ ടീമില്‍ ഇടം പിടിച്ചില്ല എന്നത് ആശ്ചര്യകരമാണ്. പല കാരണങ്ങളാൽ അശ്വിൻ നല്ലൊരു സെലക്ഷൻ ആകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെയുളള അശ്വിന്റെ പ്രകടനവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ പിച്ച് വളരെ സീം ഫ്രണ്ട്‌ലി ആണെന്ന് അവർക്ക് ബോധ്യപ്പെട്ടതായി തോന്നുന്നു. കാരണം വിദേശ മത്സരങ്ങളിൽ അവസാനമായി കളിച്ച അശ്വിൻ വളരെ മികച്ചതായിരുന്നു. ഇതിന് പച്ചയായ ഒരു ലുക്ക് ഉണ്ട്. ഓവൽ ചരിത്രപരമായി ഒരിക്കലും ഒരു സീമിംഗ് പിച്ച് ആയിരുന്നില്ല- മഞ്ജരേക്കർ പറഞ്ഞു.

"അശ്വിനെ പോലൊരു ഒരു സ്പിന്നറെ ഇലവനിൽ നിന്ന് ഒഴിവാക്കുക എന്നത് വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനമാണ്" മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രതികരിച്ചു. ഉച്ചഭക്ഷണ ഇടവേളയിൽ സ്റ്റാർ സ്പോർട്സിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വർഷം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ആർ അശ്വിൻ. നാല് പേസർമാരെയും ഒരു സ്പിന്നറെയും ഇറക്കാൻ ഇന്ത്യ തീരുമാനിച്ചതോടെയാണ് അശ്വിൻ പ്ലെയിംഗ് ഇലവനിൽ നിന്നും പുറത്തായത്. അശ്വിൻ പ്ലെയിംഗ് ഇലവനിൽ ആണോ ഇല്ലയോ എന്ന ആശയക്കുഴപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് വലിയ ചർച്ചാ വിഷയമായിരുന്നു. ഇത് ആരാധകർക്കിടയിലും മുൻ ക്രിക്കറ്റ് താരങ്ങൾക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണമായി. അശ്വിനെ പുറത്താക്കുന്നത് കഠിനമായ തീരുമാനമായിരുന്നുവെന്ന് ബൗളിങ് തിരഞ്ഞെടുത്ത ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും വെളിപ്പെടുത്തിയിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം