SPORT

റുപേ പ്രൈം വോളിബോള്‍ ലീഗ് ; ചെന്നൈ ബ്ലിറ്റ്‌സിനെ എതിരില്ലാതെ തകര്‍ത്ത് അഹമ്മദാബാദ് ഡിഫന്റേഴ്‌സ് ഒന്നാമത്

അഖിന്‍ ചെന്നൈയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല

വെബ് ഡെസ്ക്

റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 രണ്ടാം സീസണില്‍ പോയിന്റ് പട്ടികയില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ഒന്നാമത്. ഞായറാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5-0 ന് ചെന്നൈ ബ്ലിറ്റ്സിനെ തോല്‍പ്പിച്ചാണ് അഹമ്മദാബാദ് സീസണിലെ തുടര്‍ച്ചയായ മൂന്നാം ജയം നേടിയത്. സ്‌കോര്‍: 15-11, 15-13, 15-10, 15-9, 15-12. തകര്‍പ്പന്‍ പ്രകടനം നടത്തിയ നന്ദഗോപാല്‍ സുബ്രഹ്‌മണ്യം ആണ് കളിയിലെ മികച്ച താരം.

കളി മധ്യനിരയുടെ പോരാട്ടമായി മാറിയതോടെ അഖിന്റെ പ്രകടനം ബ്ലിറ്റ്സിന് നിര്‍ണായകമായി. ജോബിന്‍ വര്‍ഗീസിനെ ഇടതുവശത്തേക്ക് മാറ്റാനുള്ള ചെന്നൈയുടെ തന്ത്രം വിജയിച്ചെങ്കിലും, മനോജിന്റെയും നന്ദഗോപാലിന്റെയും സ്ഥിരതയാര്‍ന്ന ബ്ലോക്കുകളിലൂടെ അഹമ്മദാബാദ് കളിയില്‍ പിടിമുറുക്കി. എന്നാല്‍ അംഗമുത്തുവിന്റെയും സന്തോഷിന്റെയും സ്പൈക്ക് പിഴവുകള്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ പോയിന്റുകള്‍ ചോര്‍ത്തി.

മോയോയും റെനാറ്റോയും നിരന്തരം പന്തിന്റെ ദിശമാറ്റാന്‍ തുടങ്ങിയതോടെ ചെന്നൈ ബ്ലിറ്റ്സ് കളിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ മുത്തുസാമി അപ്പാവു-അംഗമുത്തു സഖ്യം ചെന്നൈയുടെ നീക്കത്തിന് തടയിട്ടതോടെ കളിയുടെ നിയന്ത്രണം വീണ്ടും അഹമ്മദാബാദിന്റെ കൈകളിലായി.5-0 ന് ജയിച്ച് ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം മുതലെടുത്ത് അഹമ്മദാബാദ് കുതിക്കുകയായിരുന്നു. നന്ദഗോപാലിന്റെ ശക്തമായ സര്‍വുകള്‍ക്ക് ചെന്നൈയുടെ കോര്‍ട്ടില്‍ നിന്ന് മറുപടിയുണ്ടായില്ല. മത്സരം തൂത്തുവാരിയ അഹമ്മദാബാദ് നിര്‍ണായകമായ മൂന്ന് പോയിന്റും സ്വന്തമാക്കി.

റുപേ പ്രൈം വോളിബോള്‍ ലീഗിലെ ഹൈദരാബാദ് ലെഗിന്റെ ആറാം ദിനമായ ഇന്ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് മുംബൈ മിറ്റിയോര്‍സിനെ നേരിടും. രാത്രി 9.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും കൊല്‍ക്കത്ത ഹീറോസും ഏറ്റുമുട്ടും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ