SPORT

രണ്ട് മലയാളികള്‍ക്ക് അര്‍ജുന; എച്ച് എസ് പ്രണോയിക്കും എൽദോസ് പോളിനും പുരസ്കാരം, ശരദ് കമലിന് ഖേല്‍രത്ന

ഈ മാസം 30 ന് രാഷ്‌ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കും

വെബ് ഡെസ്ക്

മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയിയ്ക്കും അത്‌ലറ്റ് എൽദോസ് പോളിനും അര്‍ജുന പുരസ്കാരം. ഇരുവരുമുള്‍പ്പെടെ 25 പേരാണ് ഇത്തവണത്തെ അര്‍ജുന പുരസ്കാരത്തിന് അര്‍ഹരായത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിന് ടേബിൾ ടെന്നീസ് താരം ശരദ് കമൽ അർഹനായി. ഈ മാസം 30ന് രാഷ്‌ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കും.

തോമസ് കപ്പില്‍ കാഴ്ചവെച്ച ഉജ്ജ്വല പ്രകടനമാണ് എച്ച് എസ് പ്രണോയിയെ അര്‍ജുന നേട്ടത്തിലെത്തിച്ചത്. ക്വാർട്ടറിലും സെമിയിലും സുപ്രധാന മത്സരങ്ങളിൽ പ്രണോയ് നടത്തിയ പ്രകടനങ്ങളുടെ ബലത്തിലാണ് ഇന്ത്യൻ പുരുഷ ടീം ആദ്യമായി തോമസ് കപ്പ് നേട്ടം സ്വന്തമാക്കിയത്. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ്, യൂ​ത്ത് ഒ​ളി​മ്പിക്സ്, ബി​ഡ​ബ്ല്യൂ​എ​ഫ് ഗ്രാ​ൻ പ്രി, ​ബി​ഡ​ബ്ല്യൂ​എ​ഫ് വേ​ൾ​ഡ് ടൂ​ർ എ​ന്നീ വേ​ദി​ക​ളി​ലും താ​രം തി​ള​ങ്ങ​യി​ട്ടു​ണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രണോയ്.

2022 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപ് സ്വർണ മെഡൽ ജേതാവാണ് എൽദോസ് പോൾ. ലോ​ക അ​ത്‌​ല​റ്റിക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​വും എ​ൽ​ദോ​സി​ന്‍റെ പേ​രി​ലാ​ണ്. എറണാകുളം സ്വദേശിയാണ് എൽദോസ്.

ഖേൽരത്ന പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ടേബിൾ ടെന്നീസ് താരമാണ് ശരദ് കമൽ. 2020ല്‍ മാണിക ബത്രയാണ് ഇതിന് മുന്‍പ് ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം സ്വന്തമാക്കിയ ടേബിള്‍ ടെന്നീസ് താരം. ഈ വർഷം കോമൺവെൽത്ത് ഗെയിംസില്‍ ശരദ് കമൽ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിലെ ഏഴ് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ശരദിന്റെ നേട്ടങ്ങളാണ്. രണ്ട് തവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയ താരമാണ് ശരദ് കമല്‍.

ഈ വർഷത്തെ അർജുന പുരസ്‌കാര ജേതാക്കളിൽ ക്രിക്കറ്റ് താരങ്ങൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തെ പ്രകടനമാണ് അർജുന പുരസ്കാരത്തിനുള്ള മാനദണ്ഡം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്