കോമണ്‍വെല്‍ത്ത് ഗെയിംസില്‍, പുരുഷ ടേബിൾ ടെന്നീസിൽ അചന്ത ശരത് കമലിന് സ്വർണം. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു ശരത് കമലിന്റെ സുവർണ നേട്ടം. പുരുഷ ഡബിള്‍സില്‍ ശരത് കമൽ ഉൾപ്പെട്ട ടീമിനെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ടീമിലെ അംഗമായിരുന്ന ലിയാം പിച്ച്‌ഫോർഡായിരുന്നു ഇന്ത്യൻ താരത്തിന്റെ എതിരാളി.
സ്കോർ 11-13 , 11-7 , 11-2 , 11- 6 , 11-7. 2006ൽ തന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണം നേടി തുടക്കമിട്ട ശരത് കമലിന്റെ വ്യക്തിഗത ഇനത്തിലെ രണ്ടാം സ്വർണമാണിത്.
ഇതോടെ ഗെയിംസിൽ നാല് മെഡൽ സ്വന്തമാക്കി ശരത് കമൽ. പുരുഷ ടീം വിഭാഗത്തിലും മിക്സഡ് ടീമിനത്തിലും സ്വർണം നേടിയ ശരത്, പുരുഷ ഡബിള്‍സില്‍ വെള്ളി നേടിയിരുന്നു.