SPORT

സബ് ജൂനിയര്‍- ജൂനിയര്‍ നീന്തല്‍, വാട്ടര്‍ പോളോ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

വെബ് ഡെസ്ക്

കേരള അക്വാട്ടിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സബ് ജൂനിയര്‍- ജൂനിയര്‍ നീന്തല്‍, വാട്ടര്‍ പോളോ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. 16 വരെ തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിലാണ് മത്സരങ്ങള്‍ നടക്കുക. പതിനാല് ജില്ലകളില്‍ നിന്നായി എണ്ണൂറില്‍പ്പരം നീന്തല്‍ വാട്ടര്‍ പോളോ കളിക്കാര്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാകും മത്സരം.

ജൂനിയര്‍ വിഭാഗത്തില്‍ ഗ്രൂപ്പ്1-ല്‍ 15 മുതല്‍ 17 വയസ്സുവരെയും ഗ്രൂപ്പ്2-ല്‍ 12 മുതല്‍ 14 വയസ്സുവരെയും സബ്ജൂനിയര്‍ വിഭാഗത്തില്‍ ഗ്രൂപ്പ്3-10 മുതല്‍ 11 വസ്സുവരെയുമുള്ള കുട്ടികള്‍ക്കാണ് മത്സരങ്ങള്‍. വാട്ടര്‍പോളോ 12 മുതല്‍ 17 വയസ്സു വരെയുള്ളവര്‍ക്കാണ്.

ജില്ലാ മത്സരത്തിന്‌റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നീന്തല്‍- വാട്ടര്‍ പോളോ കളിക്കാരാണ് ജില്ലകളെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുക. ജൂലൈയില്‍ ഇന്‍ഡോറില്‍ നടക്കുന്ന ദേശീയ വാട്ടര്‍പോളോ മത്സരത്തിനും ഓഗസ്റ്റില്‍ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ നീന്തല്‍ മത്സരത്തിലും പങ്കെടുക്കാനുള്ള സംസ്ഥാന ടീമുകളെ ഈ മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കും.

മത്സരങ്ങള്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. ജൂണ്‍ 16ന് നടക്കുന്ന സമാപന ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് യുവജനക്ഷേമ ഡയറക്ടറും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിഷ്ണുരാജ് ഐഎഎസ് ട്രോഫികള്‍ വിതരണം ചെയ്യും. ദേശീയ നീന്തല്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് രാജീവ് പങ്കെടുക്കും.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും