SPORT

മത്സരത്തിനിടെ അപകടം: പതിമൂന്നുകാരനായ ബൈക്ക് റേസ് താരത്തിന് ദാരുണാന്ത്യം

വെബ് ഡെസ്ക്

ദേശീയ മോട്ടോര്‍ സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ പതിമൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ദേശീയ തലത്തിൽ വിവിധ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ശ്രേയസ് ഹരീഷ് ആണ് മരിച്ചത്. മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ നടന്ന അപകടത്തിലാണ് താരത്തിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മത്സരം സംഘാടകർ നിർത്തിവച്ചു.

മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് അപകടം സംഭവിച്ചത്. മത്സരം തുടങ്ങി അൽപസമയത്തിന് ശേഷം ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രേയസിന്റെ മരണത്തിന് പിന്നാലെ ബാക്കിയുള്ള മത്സരങ്ങൾ സംഘാടകർ നിർത്തിവച്ചു.

ബെംഗളൂരുവിലെ കെന്‍സ്രി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രേയസ്. ഈ സീസണില്‍ പെട്രോനാസ് ടിവിഎസ് വണ്‍-മേക്ക് ചാമ്പ്യന്‍ഷിപ്പിന്റെ പുതുമുഖ വിഭാഗത്തില്‍ മത്സരിച്ച് തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ ഉള്‍പ്പെടെ ദേശീയ തലത്തില്‍ നിരവധി മത്സരങ്ങളിൽ ശ്രേയസ് വിജയിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ മലേഷ്യയിലെ സെപാങ് സര്‍ക്യൂട്ടില്‍ നടന്ന എംഎസ്ബികെ ചാമ്പ്യന്‍ഷിപ്പ് 2023 ല്‍ 250 സിസി വിഭാഗത്തില്‍ (ഗ്രൂപ്പ് ബി) സിആര്‍ എ മോട്ടോര്‍സ്‌പോര്‍ട്‌സ് ടീമിനെ പ്രതിനിധീകരിച്ച് ശ്രേയസ് മത്സരിക്കേണ്ടതായിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്